കറുത്ത പെണ്ണേ - നിന്റെ
കണ്ണാടിച്ചില്ലിനുള്ളില്‍
വരച്ചതാരാണെന്റെ വര്‍ണ്ണചിത്രം
വരച്ചതാരാണെന്റെ വര്‍ണ്ണചിത്രം
മനസ്സിന്റെ ചുമരില്‍ ചിത്രം വരയ്ക്കും
അനുരാഗമെന്നൊരു ചിത്രകാരന്‍
അനുരാഗമെന്നൊരു ചിത്രകാരന്‍
(കറുത്തപെണ്ണേ..)
കാമുകിയല്ല കളിത്തോഴിയല്ല
പ്രേമസര്‍വ്വസ്വമല്ലോ നീ
കാളിദാസന്റെ ശകുന്തളപോലൊരു
ഗ്രാമകന്യകയല്ലോ നീ
ദു:ഖത്തിന്‍ ചുഴിയിലീ മോതിരം പോകുമോ
ദുഷ്യന്തനെന്നെ മറക്കുമോ
ദുഷ്യന്തനെന്നെ മറക്കുമോ
(കറുത്തപെണ്ണേ..)
ഈ മനോഹര മാലിനിതീരവും
പ്രേമസുന്ദര സന്ധ്യകളും
ചെമ്പകത്തണലുമീ ചന്ദനശിലയും
എങ്ങിനെ മറക്കുവതെങ്ങിനെ നാം
ചെമ്പകത്തണലുമീ ചന്ദനശിലയും
എങ്ങിനെ മറക്കുവതെങ്ങിനെ നാം
(കറുത്തപെണ്ണേ..)
Film/album
Singer
Music
Lyricist