ഗോകുലപാലാ ഗോവിന്ദാ
ഗോപകുമാരാ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ
ഗുരുവായൂരപ്പാ ഗോവിന്ദാ
(ഗോകുലപാലാ.. )
വാർമുടിയിൽ ചാർത്തിയതാരീ
വർണ്ണപ്പീലി മയിൽപ്പീലി
വാകച്ചാർത്തിനു വന്നവരോ
വൃന്ദാവനത്തിലെ ഗോപികളോ
ഗോകുലപാലാ ഗോവിന്ദാ
ഗോപകുമാരാ ഗോവിന്ദാ
പൂന്താനം നൽകിയതല്ലേ
പൊന്നുണ്ണിക്കീ വനമാല
മേൽപ്പത്തൂർ നൽകിയതല്ലേ
മുക്തകമാല മണിമാല
മുക്തകമാല മണിമാല
ഹരിനാമങ്ങൾ പാടിയിരുന്നോ-
രാത്തോലമ്മ കുറൂരമ്മ
തേവാരനേരത്തു നൽകിയതല്ലേ
തൃക്കൈ വെണ്ണ തൂവെണ്ണ
തൃക്കൈ വെണ്ണ തൂവെണ്ണ
ഗോകുലപാലാ ഗോവിന്ദാ
ഗോപകുമാരാ ഗോവിന്ദാ
തിരുമധുരം നേദിക്കാം
തുളസിപ്പൂവിതൾ പൂജിക്കാം
തരുമോ തരുമോ കാർവർണ്ണാ
താമരക്കയ്യിലെ തൂവെണ്ണ
തരുമോ തരുമോ കാർവർണ്ണാ
താമരക്കയ്യിലെ തൂവെണ്ണ
ഗോകുലപാലാ ഗോവിന്ദാ
ഗോപകുമാരാ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ
ഗുരുവായൂരപ്പാ ഗോവിന്ദാ