ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം (2)
ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
മുരളിപൊഴിക്കുന്ന ഗാനാലാപം (2) (ഒരു നേരമെങ്കിലും…..)
ഹരിനാമകീർത്തനം ഉണരും പുലരിയിൽ
തിരുവാകച്ചാർത്ത് ഞാൻ ഓർത്തു പോകും (2)
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2)
തിരുമുടി കണ്മുന്നിൽ മിന്നിമായും……..(2) (ഒരു നേരമെങ്കിലും…..)
അകതാരിലാർക്കുവാൻ എത്തിടുമോർമ്മകൾ
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2)
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
അവതാരകൃഷ്ണാ നിൻ കള്ളനോട്ടം ……(2) (ഒരു നേരമെങ്കിലും…..)
Film/album
Singer
Music
Lyricist