സഖി സഖി നിന്നെ

സഖി സഖി നിന്നെ കാണാനെത്തിയ
സങ്കല്പകാമുകനാണു ഞാൻ
നിന്റെ കിനാവുകൾ നൃത്തം വെയ്ക്കും
ചന്ദ്രകാന്ത മണ്ഡപനടയിൽ
അന്നൊരു വൈശാഖസന്ധ്യയിൽ നിന്റെ
ആരാധകനായ് വന്നൂ ഞാൻ 
(സഖി..)

സപ്തസ്വരങ്ങൾ ചിലമ്പുകൾ കെട്ടിയ
സഭാതലത്തിൻ സന്നിധിയിൽ
തകർന്ന ജീവിത തംബുരുവിൽ ഞാൻ
താളം തെറ്റിയ ശ്രുതി മീട്ടി 
(സഖി..)

നിന്നനുഭൂതികൾ പീലി വിടർത്തും
ഇന്ദ്രനീലപ്പന്തലിനുള്ളിൽ
എന്നൊരു സ്വയംവരമാലയുമായി
വന്നെന്നരികിൽ നിൽക്കും നീ 
(സഖി..)