മരാളികേ മരാളികേ
മാനത്തെ മാലാഖ ഭൂമിയിൽ
വളർത്തും മരാളികേ
മധുരത്തിൽ പൊതിഞ്ഞൊരു
രഹസ്യം ഒരു രഹസ്യം
(മരാളികേ..)
സ്വർണ്ണനൂൽ വല വീശിപ്പിടിക്കും നിന്നെ
സ്വപ്നമാം പൊയ്കയിൽ ഞാൻ വളർത്തും
നീ കുളിക്കും കടവിന്നരികിൽ
നീ കുളിക്കും കടവിന്നരികിൽ
അരികിൽ നിന്നരികിൽ
നിൻ സ്വർഗ്ഗസൗന്ദര്യമാസ്വദിക്കാനൊരു
ചെന്താമരയായ് ഞാൻ വിടരും
(മരാളികേ..)
മിന്നുനൂൽ കഴുത്തിൽ ചാർത്തും സ്ത്രീധനം
എൻ മനോരാജ്യങ്ങളായിരിക്കും
നീയുറങ്ങും കടവിന്നരികിൽ
നീയുറങ്ങും കടവിന്നരികിൽ
അരികിൽ നിന്നരികിൽ
നിൻ ദിവ്യതാരുണ്യം വാരിപ്പുണർന്നൊരു
പൊന്നോളമായ് ഞാനൊഴുകി വരും
(മരാളികേ...)