കണ്ണാടിക്കവിളിൽ കാമദേവൻ

കണ്ണാടി കവിളിൽ കാമദേവൻ
 കുറിക്കുമീ  കയ്യക്ഷരങ്ങൾ
നിന്റെ കാറ്റിൽ പറക്കും കുറുനിരകൾ
കൈവിരൽ കൊണ്ടു ഞാൻ തൊടുമ്പോൾ
എന്തിനീ കപടമാം ലജ്ജയും ഇക്കിളിയും (കണ്ണാടി ...)

എത്ര മറച്ചാലും മറയാത്ത
നിന്റെയീ ഏകാന്ത സൗന്തര്യം
ചന്ദന കരയുള്ള വെള്ളപുടവയാൽ
 എന്തിനു ചുമ്മാ പൊതിഞ്ഞു വച്ചൂ
തെന്നൽ വന്നഴിക്കുമ്പോൾ നീയെന്റെ
പിന്നിൽ വന്നൊളിക്കുമ്പോൾ
എന്തു ചെയ്യും മറ്റെന്തു ചെയ്യും

എത്ര കൊഴിഞ്ഞാലും തീരാത്ത
നിന്റെയീ മുത്തായ മന്ദഹാസം (2)
എൻ ചൊടിത്തളിർ കൊണ്ട്‌
കൊത്തിയെടുത്ത്‌ ഞാൻ
എൻ മോതിരത്തിൽ പതിച്ചു വക്കും
ചുംബിച്ചു മിനുക്കുമ്പോൾ നീയെന്നെ ചുറ്റി പടരുമ്പോൾ
എന്തു ചെയ്യും മറ്റെന്തു ചെയ്യും (കണ്ണാടി...)