ബ്രാഹ്മമുഹൂർത്തം കഴിഞ്ഞൂ

ബ്രാഹ്മ മുഹൂർത്തം കഴിഞ്ഞു
പ്രപഞ്ചം പ്രാതസ്നാനത്തിനുണർന്നു
പ്രഭാത സോപാന നടയിൽ
കാലം പ്രസാദം വാങ്ങുവാൻ വന്നൂ

പ്രാർത്ഥനാനിരതനായ്‌ നിന്നൂ
അറുപത്തിനാലു കുതിരകൾ വലിക്കും
അഗ്നിധൂമ രഥത്തിൽ
സ്ഥൂല സൂക്ഷ്മങ്ങളെ
ചാലിച്ചുചേർക്കും

സൂര്യന്റെ രശ്മിരഥത്തിൽ
ഉദിക്കൂ ഉഷസ്സേ ഉദിക്കൂ
ഓരോ ശംഖിലും നാദമായുണരും
ഓംകാരം കേട്ടുദിക്കൂ