ശ്രീ മഹാഗണപതിയുറങ്ങി

ശ്രീമഹാഗണപതിയുറങ്ങീ
ശ്രീകൈലാസമുറങ്ങീ
ശ്രീപാര്‍വ്വതിയും സഖിമാരുമിന്ന്
പാതിരാപ്പൂചൂടും രാത്രി
തിരുവാതിരപ്പൂചൂടും രാത്രി
(ശ്രീമഹാ..)

തൃശ്ശൂരെ മതിലകത്ത്
തൃത്താപ്പൂ മതിലകത്ത്
ഒന്നല്ലോ പുത്തിലഞ്ഞി
പുത്തിലഞ്ഞി...പ്പൂനുള്ളി
പൂവമ്പും വില്ലുമേന്തി
കാമദേവന്‍ ഭഗവാനേ
കണ്ടുതൊഴാന്‍ വന്ന രാത്രി
(ശ്രീമഹാ..)

കൈലാസം മതിലകത്ത്
കന്നിമഞ്ഞിന്‍ മതിലകത്ത്
ഒന്നല്ലോ പര്‍ണ്ണശാല
പര്‍ണ്ണശാലയ്ക്കുള്ളിലേറി
ഭഗവാനും ഭഗവതിയും
പുത്തിലഞ്ഞി പൂന്തണലില്‍
നൃത്തമാടും നല്ല രാത്രി
(ശ്രീമഹാ..)