തിരുവാറന്മുളകൃഷ്‌ണാ‍ നിന്നോമൽ

തിരുവാറന്മുളകൃഷ്‌ണാ‍ നിന്നോമൽ തിരുമുഖം കണികണ്ടു നിൽ‌ക്കുമ്പോൾ

എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ

ഇന്നെല്ലാം മറക്കുന്നു ഞാൻ

അഴലിൽപ്പെടുന്നോര്‍ക്കു കരകേറാനവിടുത്തെ മിഴിയിലെ കാരുണ്യം മതിയല്ലോ

എരിയുന്ന തീയിലും കുളിരേകാനാ നറും ചിരിയൊന്നുമാത്രം മതിയല്ലോ

എരിയുന്ന തീയിലും കുളിരേകാനാ നറും ചിരിയൊന്നുമാത്രം മതിയല്ലോ

തിരുവാറന്മുളകൃഷ്‌ണാ‍ നിന്നോമൽ തിരുമുഖം കണികണ്ടു നിൽ‌ക്കുമ്പോൾ

എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ

ഇന്നെല്ലാം മറക്കുന്നു ഞാൻ

ആറൻ‌മുളയിലെ മതിലകം ഗോകുലമായിട്ടെന്നോര്‍മ്മയിൽ തെളിയേണം

അവിടുത്തെ ശ്യാമളകോമളവിഗ്രഹം അകതാരിലെന്നെന്നും കാണേണം

അവിടുത്തെ ശ്യാമളകോമളവിഗ്രഹം അകതാരിലെന്നെന്നും കാണേണം

തിരുവാറന്മുളകൃഷ്‌ണാ‍ നിന്നോമൽ തിരുമുഖം കണികണ്ടു നിൽ‌ക്കുമ്പോൾ

എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ

ഇന്നെല്ലാം മറക്കുന്നു ഞാൻ

തിരുവാറന്മുളകൃഷ്‌ണാ‍ നിന്നോമൽ തിരുമുഖം കണികണ്ടു നിൽ‌ക്കുമ്പോൾ

എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്നു എല്ലാം മറക്കുന്നു ഞാൻ

ഇന്നെല്ലാം മറക്കുന്നു ഞാൻ

Submitted by Manikandan on Sun, 06/28/2009 - 21:44