സ്വരരാഗരൂപിണീ സരസ്വതീ
സ്വര്‍ണ്ണ സിംഹാസനമെവിടെ
സ്വരരാഗരൂപിണീ സരസ്വതീ
സ്വര്‍ണ്ണ സിംഹാസനമെവിടെ
പുഷ്പിത വനഹൃദയങ്ങളിലൂടെ
സ്വപ്നഹംസ രഥമേറി (പുഷ്പിത..)
കലയുടെ ഹിമാവാഹിനികള്‍ നിന്നെ
കാണാനലയുകയല്ലോ
കാണാനലയുകയല്ലോ
സ്വരരാഗരൂപിണീ സരസ്വതീ
സ്വര്‍ണ്ണ സിംഹാസനമെവിടെ
നിത്യ വസന്തം ...നര്‍ത്തനമാടും ...
നിന്‍ തിരു സന്നിധിയില്‍ ...
വിശ്വ സൌന്ദര്യം ...വീണമീട്ടുമീ...
വിളക്കുമാടപ്പടവില്‍ ...
നിത്യ വസന്തം നര്‍ത്തനമാടും
നിന്‍ തിരുസന്നിധിയില്‍
വിശ്വ സൌന്ദര്യം വീണമീട്ടുമീ
വിളക്കുമാടപ്പടവില്‍
ആത്മഗീതാഞ്ജലിയുമായ് നില്‍ക്കുമൊ-
രന്ധഗായകനല്ലോ ഞാന്‍
അന്ധ ഗായകനല്ലോ ഞാന്‍
സ്വരരാഗരൂപിണീ സരസ്വതീ
സ്വര്‍ണ്ണ സിംഹാസനമെവിടെ - നിൻ
സ്വര്‍ണ്ണ സിംഹാസനമെവിടെ...