വാർമുടിപിന്നിത്തരാം

വാർമുടി പിന്നിത്തരാം വാൽക്കണ്ണെഴുതിത്തരാം
സംഗീത പാഠം നൽകാം
ശൃംഗാര പൂമകളെ
സമ്മതം നൽകാമോ നീ മധുര ഹാർമോണ്യമെ
(വാർമുടി)

അരയക്കുടിയുടെ കാംബോജിയുണ്ട്‌
ശെമ്മാങ്കുടിയുടെ പൊൻ തോടിയുണ്ട്‌
രവിശങ്കർ വയിച്ച ദർബാരിയുണ്ട്‌
രാഗങ്ങൾ ഓമനയ്ക്ക്‌ അനുരാഗം മേമ്പൊടിയ്ക്ക്‌
സകല കലാവല്ലഭൻ
ഞാൻ സകലകലാവല്ലഭൻ വല്ലഭൻ
കലാവല്ലഭൻ
(വാർമുടി)

ബാലസരസ്വതി തൻ തില്ലാന ഉണ്ട്‌
യാമിനി സുന്ദരി തൻ കുച്ചിപ്പുടിയുണ്ട്‌
യമുനതൻ തീരത്തെ കോൽക്കളിയുണ്ട്‌
ഏതുതാളവുമുണ്ട്‌ ഇലതാലം വേറെയുണ്ട്‌
സകല കലാവല്ലഭൻ
ഞാൻ സകലകലാവല്ലഭൻ വല്ലഭൻ
കലാ വല്ലഭൻ
(വാർമുടി)