ചേട്ടത്തിയമ്മ - എന്റെ ചേട്ടത്തിയമ്മ (2)
നാട്ടുകാർ കണ്ട് തൊഴും നവരത്നദീപമായ്
വീട്ടിൽ വിളങ്ങണമെൻ ചേട്ടത്തിയമ്മ (2)
ചേട്ടത്തിയമ്മ - എന്റെ ചേട്ടത്തിയമ്മ
വീട്ടിൽ വലത്തുകാൽ വെയ്ക്കുന്ന നാൾ തൊട്ടെ
കൂട്ടത്തിൽ കൂടിയിരിയ്ക്കണം (2)
കാലത്തും നേരത്തും ഉണ്ണാത്ത ചേട്ടനെ
കാഞ്ഞിരവടി വെട്ടി തല്ലണം (2) - കേട്ടോ
ചേട്ടത്തിയമ്മ - എന്റെ ചേട്ടത്തിയമ്മ
പട്ടണക്കാരിയായ് ചുറ്റി നടക്കുന്ന
പച്ചപ്പരിഷ്കാരി ആകരുതേ (2)
ചോടും കണിയുമായ് ആടിയില്ലെങ്കിലും
ചോറും കറിയുമൊരുക്കണം
ചേട്ടത്തിയമ്മ - എന്റെ ചേട്ടത്തിയമ്മ
കാച്ചിയ തൈലം തേച്ച് കാലത്തെ നീരാടി
കാവിൽ പോയ് കൈ കൂപ്പി പോരണം (2)
എന്റെ ചേട്ടന്ന് മന്ത്രിയായ് - ചെയ്തികളിൽ ദാസിയായ്
തറവാട്ടിലമ്മയായിരിയ്ക്കണം (2)
ചേട്ടത്തിയമ്മ - എന്റെ ചേട്ടത്തിയമ്മ
നാട്ടുകാർ കണ്ട് തൊഴും നവരത്നദീപമായ്
വീട്ടിൽ വിളങ്ങണമെൻ ചേട്ടത്തിയമ്മ
ചേട്ടത്തിയമ്മ - എന്റെ ചേട്ടത്തിയമ്മ
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page