മായാമോഹം മാറാതെ നീ
മാനസനാഥനെ കാണുവതെങ്ങിനെ
കൂരിരുളാൽ ഒളിമൂടിയ കൺകളാൽ
പ്രിയതമവരരൂപം കാണ്മീല തോഴീ
ഗാനവിലോലൻ കമനീയശീലൻ
ഏതൊരു നേരവുമുണ്ടവനാശ്രയമായി
നിന്നോടൊത്തു പിരിയാതെ
മായാമോഹം മാറാതെ നീ
ജീവിതധനം തേടി അലയേണ്ട തിരിയേണ്ട
കൈവരുമൊരു കാലം താനേ
മാറുമീ മറയെല്ലാം ഒരു നല്ലനാളിൽ താനേ
വിസ്മരിയാതെ നീ ജീവിതനാഥന്റെ
വിസ്മയതരലീല എന്നാളും തോഴീ
പാവനപ്രേമം പരമേകും ക്ഷേമം
നിന്മണിവീണയിലാ മൃദുമോഹന
ഗാനമെന്നുമെന്നുമുയരാവൂ
(മായാമോഹം...)