വന്നല്ലൊ വസന്തകാലം (2)
പൊന്നണിഞ്ഞു പൂവാടികാ (2)
വന്നതില്ല നീ മാത്രം തന്നതില്ലാശാകണിക
വന്നല്ലൊ വസന്തകാലം
പൊന്നണിഞ്ഞു പൂവാടികാ
പഴി പറയുന്നൊരു ലോകത്തെ
ഭയമാണു നിനക്കെങ്കിൽ (2)
വരികാരുമേ അറിയാതെൻ -
പ്രിയമധുരകിനാവിങ്കൽ (2)
പൂങ്കുയിലേ വാ വാ നീ
പ്രേമസംഗീതഗായകാ
വന്നതില്ല നീ മാത്രം തന്നതില്ലാശാകണിക
വന്നല്ലൊ വസന്തകാലം
പൊന്നണിഞ്ഞു പൂവാടികാ
മതിയാകവേ കളിയാടാനായ്
എൻ തങ്കത്തളിരേ വാ (2)
മതിമോഹനമായ് പാടാനായ്
മനതാരിന്റെ കുളിരേ വാ (2)
നീ വരാതെ വാടുന്നെൻ
ജീവിതാനന്ദവല്ലികാ
വന്നതില്ല നീ മാത്രം തന്നതില്ലാശാകണിക
വന്നല്ലൊ വസന്തകാലം
പൊന്നണിഞ്ഞു പൂവാടികാ
വന്നല്ലൊ വസന്തകാലം
പൊന്നണിഞ്ഞു പൂവാടികാ