കൂട്ടിനു വരുമോ

കൂട്ടിനു വരുമോ കൂട്ടിനുവരുമോ
കൂട്ടിലിരിക്കും തത്തമ്മേ, ചെറുതത്തമ്മേ
പാട്ടുകൾ പാടിപ്പാടി പച്ച-
ക്കാടുകൾ തേടിപ്പോകാം
അക്കരെയക്കരെകുന്നേലങ്ങനെ
ശർക്കരമാവുകൾ നിൽ‌പ്പൂ

മാമ്പഴം തിന്നാൻ വരുമോ-മധു-
മാരിയിൽ നീന്താൻ വരുമോ
കൂട്ടിനു വരുമോ കൂട്ടിനു വരുമോ
കൂട്ടിലിരിക്കും കൊച്ചു തത്തമ്മേ, കൂട്ടിനു വരുമോ

കുന്നു കുന്നായി കുമിക്കും ധനം
കൂടെ വന്നിടാ ചത്തിടും നേരം
എല്ലാം വെറുമൊരു വേഷം
പാർത്താൽ ഒന്നിലുമില്ല വിശേഷം
പൊന്നും പണങ്ങളും വേണ്ടാ
ഇണങ്ങി നാം ഒന്നായി നിന്നീടുകിൽ
മന്നിടമെല്ലാം ജയിക്കാം പരിശ്രമം
ഒന്നേ മതി ഉലകിൽ