ചക്രവാളം ചാമരം വീശും
ചക്രവർത്തിനീ രാത്രി
നിദ്രോദയത്തിൽ നിന്റെ ശ്രീകോവിലിൽ
സ്വപ്നോത്സവമല്ലോ
ചക്രവാളം ചാമരം വീശും
ചക്രവർത്തിനീ രാത്രി
നിശയുടെ മാറിൽ വിടർന്നുനിൽക്കും
നിശാഗന്ധികൾ നമ്മൾ
അവളുടെ വാർമുടി ചുരുളിൽ ചൂടും
അല്ലിപ്പൂമൊട്ടുകൾ
നിശീഥിനീ നിശീഥിനീ
നീയറിയാതെ ജനനമുണ്ടോ മരണമുണ്ടോ
മനുഷ്യജീവിതമുണ്ടോ
ചക്രവാളം ചാമരം വീശും
ചക്രവർത്തിനീ രാത്രി
രാവിന്റെ മടിയിൽ പറന്നുപാറും
രാപ്പടികൾ നമ്മൾ
അവയുടെ നീൾമിഴി മുനയിൽ പൂക്കും
ആതിരാ സ്വപ്നങ്ങൾ
നിശീഥിനീ നിശീഥിനീ
നീയറിയാതെ കാമുകനുണ്ടോ കാമുകിയുണ്ടോ
പ്രേമവികാരങ്ങളുണ്ടോ
ചക്രവാളം ചാമരം വീശും
ചക്രവർത്തിനീ രാത്രി
നിദ്രോദയത്തിൽ നിന്റെ ശ്രീകോവിലിൽ
സ്വപ്നോത്സവമല്ലോ
ചക്രവാളം ചാമരം വീശും
ചക്രവർത്തിനീ രാത്രി