എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
പെണ്‍കൊടീ നിന്നെയും തേടീ...ആ....
എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
പെണ്‍കൊടീ നിന്നെയും തേടി
എന്‍ പ്രിയ സ്വപ്നഭൂമിയില്‍ വീണ്ടും
സന്ധ്യകള്‍ തൊഴുതു വരുന്നു വീണ്ടും
സന്ധ്യകള്‍ തൊഴുതു വരുന്നു...(എന്റെ കടിഞ്ഞൂൽ..)
നിന്‍ ചുടുനിശ്വാസ ധാരയാം വേനലും
നിര്‍വൃതിയായൊരു പൂക്കാലവും (2)
നിന്‍ ജലക്രീഡാലഹരിയാം വര്‍ഷവും
നിന്‍ കുളിര്‍ ചൂടിയ ഹേമന്തവും
വന്നു തൊഴുതു മടങ്ങുന്നു
പിന്നെയും പിന്നെയും
നീ മാത്രമെങ്ങു പോയീ...
നീ മാത്രമെങ്ങു പോയീ...
നിന്‍ ചുരുള്‍ വെറ്റില തിന്നു തുടുത്തൊരു
പൊന്നുഷകന്യകള്‍ വന്നു പോകും (2)
നിന്‍ മുടിചാര്‍ത്തിലെ സൌരഭമാകെ
പണ്ടെന്നോ കവര്‍ന്നൊരീ പൂക്കൈതകള്‍
പൊന്നിതൾ ചെപ്പു തുറക്കുന്നു
പിന്നെയും പിന്നെയും
നീ മാത്രമെങ്ങു പോയീ...
നീ മാത്രമെങ്ങു പോയീ...
----------------------------------------------------------------
Film/album
Singer
Music
Lyricist