ദേവദാരു പൂത്തു
എൻ മനസ്സിൻ താഴ്വരയിൽ (2)
നിതാന്തമാം തെളിമാനം
പൂത്ത നിശീഥിനിയിൽ... (ദേവദാരു...)
നിഴലും പൂനിലാവുമായ്
ദൂരെ വന്നു ശശികല... (2)
മഴവില്ലിൻ അഴകായി
ഒരു നാളിൽ വരവായി
ഏഴഴകുള്ളൊരു തേരിൽ
എന്റെ ഗായകൻ... (ദേവദാരു...)
വിരിയും പൂങ്കിനാവുമായ്
ചാരേ നിന്നു തപസ്വിനി... (2)
പുളകത്തിൻ സഖിയായി
വിരിമാറിൽ കുളിരായി
ഏഴു സ്വരങ്ങൾ പാടാൻ
വന്നൂ ഗായകൻ... (ദേവദാരു...)
---------------------------------------------------------