നീലയമുനേ സ്നേഹയമുനേ

നീലയമുനേ സ്നേഹയമുനേ
ഏതൊരു ഗംഗയെ
വാരിപ്പുണരാൻ ഏകാകിനീ നീ ഒഴുകുന്നു
അനുരാഗിണി  നീ അലയുന്നൂ(2)  (നീലയമുനേ....)

എന്റെ മോഹവും എന്റെ  ദാഹവും
 എന്നുമെന്നും നീയല്ലേ(2)
നിന്മധുമൊഴിയും നീലമിഴിയും(2)
നിൻ മൃദുഹൃദയവും എനിക്കല്ലേ   (നീലയമുനേ....)

രാഗസരസ്സിലെ എന്റെ മനസ്സിലെ
രാജഹംസം നീയല്ലേ (2)
പാഴിരുൾ മൂടിയ പാതയില്ലെന്നുടെ(2)
പാലൊളി ദീപം നീയല്ലേ (നീലയമുനേ....)