അയ്യര അയ്യര അയ്യര അയ്യര അയ്യരയ്യരയ്യരാ....
അയ്യര അയ്യര അയ്യര അയ്യര അയ്യരയ്യരയ്യരാ....
അങ്ങാടി ചുറ്റി വരും കാറ്റേ കുളിർകാറ്റേ
നിന്നെ അത്തറിൽ കുളിപ്പിച്ചതാരാണ്
നിന്നെ അത്തറിൽ കുളിപ്പിച്ചതാരാണ്
ആമ്പലാണോ ചെന്താമരയാണോ
താമരപ്പൂ പോലുള്ളോരു മാരനാണോ
മണിമാരനാണോ (അങ്ങാടി ചുറ്റി വരും...)
മൈലാഞ്ചിക്കൈകൊട്ടി പാട്ടുപാടും
മൈക്കണ്ണിൽ സ്വപ്നങ്ങൾ നൃത്തമാടും
മുത്തായ മുത്തൊക്കെ ചുണ്ടിലൊതുക്കും(2)
മലരിട്ട മോഹത്താൽ മാലകോർക്കും പെണ്ണ്
മലരിട്ട മോഹത്താൽ മാലകോർക്കും (അങ്ങാടി ചുറ്റി വരും...)
അയ്യര അയ്യര അയ്യര അയ്യര അയ്യരയ്യരയ്യരാ....
അയ്യര അയ്യര അയ്യര അയ്യര അയ്യരയ്യരയ്യരാ....
കയ്യിൽ പൂവമ്പുള്ള മാരനാണോ
കരിമീശക്കാരനവൻ വീരനാണോ
മണീമേഘത്തേരിൽ വന്ന ദേവനാണോ(2)
മനമാകെ കവരുന്ന ചോരനാണോ അവൻ
മനമാകെ കവരുന്ന ചോരനാണോ