ധന്യേ നീയെൻ ജീവന്റെയിതളിൽ
കാലം വീഴ്ത്തും പനിനീരോ
ആത്മാവിലാളും ചെന്തീയിലേതോ
പീയൂഷകല്ലോലമല്ലേ നീ
പീയൂഷകല്ലോലമല്ലേ
ഇന്നെന്റെ നെഞ്ചിൽ കൽഹാര സൂനം
വീണ്ടും ചാർത്തീ നീ... (ഓ...ധന്യേ.....)
എൻപ്രാണനാളം പൊൻ വീണയാക്കി
മാനസം മന്ദാരമാക്കി നീ...(2)
വാടത്ത പൂവായ് സാഫല്യമാല്യം
വീണ്ടും കോർത്തൂ നീ. (ഓ.... ധന്യേ.....)