കാതോരം കവിത മൂളും
കാണാകാറ്റിൻ തണുവേൽക്കേ
പനിനീർ നനവുപോലെ
തോരാമഴ തൻ കുളിരേൽക്കേ
മനസ്സിനുള്ളിൽ പതിയെ വീണ്ടും
പഴയ ബാല്യം പൂക്കുന്നു (2) (കാതോരം..)
ലോകാധിപാ കാന്താ കരുണാലയമേ വാഴ്ക
ഉണ്ണിയായ് ഞാനമ്മേ നിൻ
നെഞ്ചിൽ ചായുമ്പോൾ
പൂമ്പാലമൃതു നൽകുന്നു
ഓമനത്തിങ്കൾക്കിടാവോ ആരിരോ
പിച്ച വെയ്ക്കാനായുമ്പോൾ
മണ്ണിൽ വീഴുമ്പോൾ
പിന്നിൽ താങ്ങായ് നിൽക്കുന്നു
നാവിന്തുമ്പിലേതോ പുണ്യം
നാമാക്ഷരമായ് വിടരുന്നു (2) (കാതോരം..)
കണ്ണനായ് ഞാനമ്മേ നിൻ
കണ്ണിൽ പൂക്കുമ്പോൾ
തൂവെണ്ണയുമായ് പോരുന്നു
ഓമനത്തിങ്കൾക്കിടാവോ ആരിരോ
പീലി ചൂടും തൂമെയ്യിൽ
ചാർത്താൻ നീയെന്നും
പീതാംബരമായ് മാറുന്നൂ
താനേ എൻ മാറിൽ ചേർന്നു
ശ്രീവത്സം പോൽ ഉതിരുന്നൂൂ (2)(കാതോരം..)