ചിത്രകന്യകേ നിന്മുഖം

ചിത്രകന്യകേ നിന്മുഖം കാണുമ്പോൾ
ചിന്തയ്ക്കു ചിറകുകൾ വിടരുന്നൂ
എന്റെ ചിന്തയ്ക്കു ചിറകുകൾ വിടരുന്നൂ
വിടരുന്നൂ വിടരുന്നൂ വിടരുന്നൂ

നീലസാഗരം തുളുമ്പി നിൽപ്പൂ
നിന്റെ നീൾമിഴിപ്പൂവിൽ
എന്തു ദാഹം എന്തു മോഹം
നിന്നിലലിയാനോമലേ

മേഘമാലകൾ മഴയായ് വീഴും
നിന്റെ പൂഞ്ചായൽ കണ്ടാൽ
എന്തു മോഹം എന്തു ദാഹം
ഒന്നു തഴുകാനോമലേ

പവിഴമുത്തുകൾ വിരുന്നുവന്നൂ
നിന്റെ നേർമണിച്ചുണ്ടിൽ
ആ.... ആ......ആ....