നയാപ്പൈസ്സയില്ലാ - കൈയ്യിലൊരു
നയാപ്പൈസ്സയില്ലാ (2)
നഞ്ചു വാങ്ങി തിന്നാന്‍ പോലും
നയാപ്പൈസ്സയില്ലാ (2)
(നയാപ്പൈസ്സയില്ലാ.. )
കടം വാങ്ങുവാന്‍ ആളില്ലാ
പണയം വെയ്ക്കാന്‍ പൊന്നില്ലാ (2)
കണ്മണി നിന്നെ കാണും നേരം
കരളില്‍ കടന്നല് കുത്തുന്നു (2)
(നയാപ്പൈസ്സയില്ലാ.. )
കാലിയടിച്ചൊരു വയറാണ്
കണ്ടേടത്തു നടപ്പാണ് (2)
തൊള്ളപൊളിക്കണ പെഴ്സേ - നിന്നുടെ
പള്ള ഒഴിഞ്ഞു കിടപ്പാണ് (2)
(നയാപ്പൈസ്സയില്ലാ...)
ശകുനപ്പിഴയുടെ ഫലമാണ് - ഒരു
ശനിയനെ കണ്ടതിന് ഫലമാണ് (2)
കണ്ടാല്‍ ആളുകള്‍ ഓടി ഒളിക്കണു
കരളേ ബല്ലാത്ത ദിനമാണ് (2)
നയാപ്പൈസ്സയില്ലാ കൈയ്യിലൊരു
നയാപ്പൈസ്സയില്ലാ
നഞ്ചു വാങ്ങി തിന്നാന്‍ പോലും
നയാപ്പൈസ്സയില്ലാ
നയാപ്പൈസ്സയില്ലാ - പെണ്ണേ
നയാപ്പൈസ്സയില്ലാ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page