ഇനിയുമേതു തീരം ഇവിടെയൽപനേരം

ഇനിയുമേതു തീരം ഇവിടെയൽപനേരം
നേർത്ത മൗനമെല്ലാം തേങ്ങലായ നേരം (ഇനിയുമേതു..)

മാരിവില്ലു പോലെ നിലാവല പോലെ
മാഞ്ഞിടുന്നു മോഹം നോക്കിനിൽപു കാലം (2)
ജീവിതമേ..ജീവിതമേ നിത്യവേദനയല്ലൊ
ആദി മുതൽ നീയേകീ
പ്രിയേ അതിൽ നീ തള്ളി (ഇനിയുമേതു..)

നൊമ്പരങ്ങളോടെ കിനാവുകളോടെ
താഴെ മൂകഭൂമി മേലേ ശ്യാമവാനം(2)
അനുഭവമേ...അനുഭവമേ നിത്യയാതനയല്ലോ
ഇന്നുവരെ നീ നൽകീ
പ്രിയേ അതിൽ നീ മൂടീ (ഇനിയുമേതു..)