കണ്ണിൽ സ്വപ്നത്തിൻ കളിവഞ്ചി

കണ്ണിൽ സ്വപ്നത്തിൻ കളിവഞ്ചി
കവിളിൽ നാണത്തിൻ മയിലാഞ്ചി മയിലാഞ്ചി (2)
മാനസസുന്ദര മലരിതളിൽ
മധുരം ചേർത്തൊരു വേദനയും വേദനയും...

മനസ്സിലെ മയിലിനു ശരമേറ്റു
മന്മഥൻ ഏയ്തൊരു മലരേറ്റൂ (കണ്ണിൽ..)
പ്രേമത്തിൻ മാലിനി തീരത്തിലിരുന്നൂ ഞാൻ
താമരയിലയിൽ കഥയെഴുതാമിനി (2)
താമരയിലയിൽ കഥയെഴുതാം

മാനസസുന്ദര മലരിതളിൽ
മധുരം ചേർത്തൊരു വേദനയും വേദനയും
കണ്ണിൽ സ്വപ്നത്തിൻ കളിവഞ്ചി
കവിളിൽ നാണത്തിൻ മയിലാഞ്ചി മയിലാഞ്ചി