ഉമ്മിണി ഉമ്മിണി ഉയരത്ത്
അമ്പിളി വീട്ടിന്നയലത്ത്
പാദുഷാ ഞാൻ കെട്ടി നല്ലൊരു
പവിഴക്കൊട്ടാരം - നല്ലൊരു
പവിഴക്കൊട്ടാരം
(ഉമ്മിണി... )
മതിലുകളെല്ലാം മാണിക്യം
വാതിലെല്ലാം വൈഡൂര്യം
മുത്തു പതിച്ചൊരു മട്ടുപ്പാവിൽ
ഒത്തിരിയൊത്തിരി ഹൂറികളും
(ഉമ്മിണി... )
സുന്ദരിമാരാം ഹൂറികളോ
പൊന്മണി വിശറികൾ വീശുന്നു
നവരത്നത്തിൻ മണിമഞ്ചത്തിൽ
നമ്മുടെ റാണി കിടക്കുന്നു
മജീദു സുൽത്താൻ വരുമപ്പോൾ
സുഹറാറാണി എഴുന്നേൽക്കും
നഖമില്ലാത്തൊരു കൈയ്യു പിടിച്ചു
നല്ലൊരു മുത്തം നൽകീടും
നല്ലൊരു മുത്തം നൽകീടും
(ഉമ്മിണി... )
Film/album
Year
1967
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page