വിലാസലതികേ വീണ്ടും വന്നു
വിഷാദ നീലിമകൾ..
എന്റെ തപസ്സിനെ നോവിയ്ക്കും
മൃദു പാദസരധ്വനികൾ..
താഴമ്പൂക്കൾ തൊഴുതുണർന്നൊരു
താഴ്വര നീലിമയിൽ..
കാനനവാഹിനിപോലെ കുളിരല
വാരിച്ചൂടിയ നാളിൽ..
എന്റെ മനസ്സിൻ തീരത്തിൽ നീ
സ്വപ്നസുഗന്ധമായിരുന്നു...
മുനിഞ്ഞു കത്തും നെയ്ത്തിരി നാളം
മുഖം മറയ്ക്കുമ്പോൾ..
മുല്ലപ്പൂക്കൾ ഞെരിഞ്ഞുടഞ്ഞൊരു
മൃദുല ശയ്യാതലത്തിൽ..
എന്റെ കിനാവിൻ വേദിയിലേതോ
മായാരൂപമായ് നീ വന്നു..
_____________________________