കർപ്പൂരത്തേന്മാവിൽ കൊതി തുള്ളും

കർപ്പൂരത്തേന്മാവിൽ കൊതി തുള്ളും മലയണ്ണാനേ
കാലത്തേ നീയെനിക്കൊരു മാമ്പഴം കൊണ്ടത്തായോ
മാമ്പഴം കൊണ്ടത്തായോ..
കരിമലക്കാട്ടിനുള്ളിൽ തിന കൊയ്യും കുരുവിപ്പെണ്ണേ
കുറി കൂട്ടാൻ എനിക്കിത്തിരി ചന്ദനം കൊണ്ടത്തായോ
ചന്ദനം കൊണ്ടത്തായോ 

കർപ്പൂരത്തേന്മാവിൽ കൊതി തുള്ളും മലയണ്ണാനേ
കാലത്തേ നീയെനിക്കൊരു മാമ്പഴം കൊണ്ടത്തായോ
മാമ്പഴം കൊണ്ടത്തായോ..

നീലമലച്ചോലക്കടവിൽ നീന്തി വരും കൊച്ചുകാറ്റേ
താലത്തിൽ വെയ്ക്കാനിത്തിരി ഏലത്തരി തന്നാട്ടേ
ഏലത്തരി തന്നാട്ടെ
മാമരച്ചോട്ടിലുറങ്ങും മണിമാരനെ വിളിച്ചുണർത്തി
മകരവെയിൽ മൂക്കും മുൻപേ വിരുന്നുണ്ണാൻ വന്നാട്ടെ
വിരുന്നുണ്ണാൻ വന്നാട്ടെ 

കർപ്പൂരത്തേന്മാവിൽ കൊതി തുള്ളും മലയണ്ണാനേ
കാലത്തേ നീയെനിക്കൊരു മാമ്പഴം കൊണ്ടത്തായോ
മാമ്പഴം കൊണ്ടത്തായോ..

മഴവില്ലിൻ അരിവാളേന്തി മാനത്തെപ്പാടത്തെല്ലാം
മഴവില്ലിൻ അരിവാളേന്തി മാനത്തെപ്പാടത്തെല്ലാം
വെള്ളിക്കതിർ കൊയ്തെടുക്കും മഴമുകിൽ പെണ്ണാളേ
ഇല്ലം നിറയിന്നാണല്ലോ വല്ലം നിറയിന്നാണല്ലോ
എല്ലാർക്കും അല്പം സ്വല്പം നെല്ലിൻകതിർ തന്നാട്ടെ (2)

കർപ്പൂരത്തേന്മാവിൽ കൊതി തുള്ളും മലയണ്ണാനേ
കാലത്തേ നീയെനിക്കൊരു മാമ്പഴം കൊണ്ടത്തായോ
മാമ്പഴം കൊണ്ടത്തായോ..