തെന്നിത്തെന്നിത്തെന്നി

ലാലാലല...
തെന്നിത്തെന്നിത്തെന്നി വരുന്നൊരു
തെക്കൻ കുളിർ കാറ്റേ നിന്റെ
തേരിലിരുന്നോട്ടേ ഒന്നു ചൂളമടിച്ചോട്ടെ
(തെന്നി...)

സ്വർണ്ണച്ചിറകുള്ള സ്വപ്നങ്ങളോ
വർണ്ണച്ചിറകുള്ള പുഷ്പങ്ങളോ
കാമദേവന്റെ കരിമ്പുവില്ലിലെ
കാണാനഴകുള്ള ശരങ്ങളോ
(സ്വർണ്ണച്ചിറകുള്ള..)

കാറ്റേ വാ കടലേ വാ
കാറ്റേ വാ കടലേ വാ വാ വാ
തെന്നിത്തെന്നിത്തെന്നി വരുന്നൊരു
തെക്കൻ കുളിർ കാറ്റേ നിന്റെ
തേരിലിരുന്നോട്ടേ ഒന്നു ചൂളമടിച്ചോട്ടെ

തിര തുള്ളുന്നൊരു പാൽക്കടലേ
തില്ലാന പാടുന്ന പാൽക്കടലേ
നിന്റെ നൃത്തം ചെയ്യാൻ
ഇന്നു രാത്രിയിൽ ആരു വരും
(തിര തുള്ളുന്നൊരു..)

ഉർവശിയോ മേനകയോ
വൈശാഖപൗർണ്ണമിയോ
തെന്നിത്തെന്നിത്തെന്നി വരുന്നൊരു
തെക്കൻ കുളിർ കാറ്റേ നിന്റെ
തേരിലിരുന്നോട്ടേ ഒന്നു ചൂളമടിച്ചോട്ടെ