തലപ്പള്ളിയെന്ന മലയോരഗ്രാമത്തിലേക്ക് കുടിയേറുന്ന ഒരു കുടുംബമാണ് ജോണിയുടേത്. ഭാര്യ ലിസി,മകൾ ലീന അമ്മായി അമ്മ ത്രേസ്യാമ്മ അവരുടെ മറ്റൊരു മകൾ സോഫി എന്നിവരടങ്ങുന്നതാണ് ജോണിയുടെ കുടുംബം. ഈ നാട്ടിലെത്തിയ കുടുംബത്തിന് താമസിക്കാനിടം നൽകിയത് സ്ഥലത്തെ പള്ളി വികാരിയായ ഫാദർ കുന്നുമ്മലാണ്. പള്ളിവക റബ്ബർ തോട്ടത്തിലെ ഒരു കുടിൽ വികാരിയച്ചൻ ഇവർക്കായി നൽകുന്നു. ജോണിയേക്കുറിച്ചും കുടുംബത്തേക്കുറിച്ചും നാട്ടുകാർക്ക് നല്ല അഭിപ്രായങ്ങളായിരുന്നു.
നാടുമായി ഇണങ്ങിവരുന്നതിനിടയ്ക്കാണ് ആ നാടിനെ നടുക്കിയ ഒരു വലിയ ദുരന്തം അരങ്ങേറുന്നത്..ജോണിയുടെ ഭാര്യ ലിസിയും മകൾ ലീനയും അതിദാരുണമായി കൊല്ലപ്പെടുന്നു. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ ജോണി അറസ്റ്റിലാകുന്നു. ഈ കൊലപാതകത്തിന്റെ പേരിൽ നാട്ടുകാരുടേയും പോലീസിന്റേയും കഥകൾ പ്രചരിക്കുന്നു.ഈ സാഹചര്യത്തിൽ ക്രൈബ്രാംഞ്ച് എസ് പി ഡേവിഡ് ജെ മാത്യു ഈ കേസിന്റെ അന്വേഷണം ഏറ്റെടുക്കുകയാണ്.ഞെട്ടിക്കുന്ന പല സത്യങ്ങളും ഡേവിഡ് പുറത്തുകൊണ്ടുവരുന്നു. അത്യന്തം സസ്പെൻസ് നൽകുന്ന ഒരു ചിത്രമായി മനുഷ്യമൃഗം പുരോഗമിക്കുന്നു.