ബലാത്സംഗം

22 ഫീമെയ്‌ൽ കോട്ടയം

Title in English
22 Female Kottayam (2012) - Malayalam Movie

അതിഥി താരം
വർഷം
2012
റിലീസ് തിയ്യതി
Runtime
120mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

വിദേശത്ത് ജോലിക്കു പോകാനാഗ്രഹിക്കുന്ന കോട്ടയം സ്വദേശിനിയായ ടെസ്സ കെ എബ്രഹാം (റിമ കല്ലിങ്കൽ) എന്ന യുവതിയുടെ പ്രണയ ജീവിതവും അതിനെത്തുടർന്നുള്ള അപ്രതീക്ഷിതമായ തിക്താനുഭവങ്ങളും

അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

വലിയൊരു ദൌത്യത്തിനുശേഷം കൊച്ചി നഗരത്തിൽ നിന്ന് എയർപോർട്ടിലേക്കുള്ള ടെസ്സ കെ എബ്രഹാമിന്റെ (റിമ കല്ലിങ്കൽ) യാത്രയിൽ നിന്നാണ് ചിത്രത്തിന്റെ തുടക്കം. കുറച്ചു നാളുകൾക്ക് മുൻപ് ബംഗളൂരുവിലെ ഒരു ആശുപത്രിയിൽ നഴ്സായിരുന്നു ടെസ്സ. കോട്ടയം സ്വദേശിനിയായ ടെസ്സക്ക് ടിസ്സ എന്നൊരു സഹോദരി കൂടിയുണ്ട്. കുടുംബം, ബന്ധുക്കൾ എന്ന് പറയാൻ അധികമാരുമില്ലാത്ത ടെസ്സക്ക് വിദേശത്ത് ജോലിക്ക് പോകാനായിരുന്നു താല്പര്യം. പക്ഷെ നല്ല അവസരങ്ങൾ കിട്ടിയില്ല. അവളുടെ റൂം മേറ്റ് ജിൻസിക്കാവട്ടെ തന്റെ രഹസ്യകാമുകനും മദ്ധ്യവയസ്കനുമായ ഡി കെ (സത്താർ) യുടെ സഹായത്താൽ വിദേശത്ത് പോകാൻ അവസരം കിട്ടുന്നു. ആകസ്മികമായാണ് ടെസ്സ ബംഗളൂരുവിലെ ഒരു റിക്രൂട്ടിങ്ങ് കൺസൾട്ടൻസിയിലെ സിറിൾ-നെ(ഫഹദ് ഫാസിൽ) പരിചയപ്പെടുന്നത്. വിവരങ്ങൾ ശരിയാക്കാമെന്ന സിറിളിന്റെ ഉറപ്പിൽ ഓഫീസിൽ നിന്നിറങ്ങുന്ന ടെസ്സ സിറിളിന്റെ ബോസ്/അങ്കിളിനെ പരിചയപ്പെടേണ്ടിവരുന്നു. സിറിളിന്റെ പരിശ്രമത്തിൽ വിദേശത്ത് പോകാൻ ടെസ്സക്ക് അവസരം ലഭിക്കുന്നു. അതിനെത്തുടർന്ന് സിറിളിനു ഒരു ട്രീറ്റ് കൊടുക്കാൻ ടെസ്സയും സിറിളും റെസ്റ്റോറന്റിൽ എത്തുന്നു. നന്നായി മദ്യപിച്ച സിറിളിനെ ടെസ്സ് വീട്ടിലെത്തിക്കുന്നു. പിന്നീട് ഇരുവർക്കും തമ്മിൽ ഒരിഷ്ടം സംഭവിക്കുന്നു. നിരന്തര സംഭാഷണവും കണ്ടുമുട്ടലുകളും ഇരുവരേയും പ്രണയബദ്ധരാക്കുന്നു. ടെസ്സക്ക് വിദേശത്തേക്ക് പോകാൻ ദിവസങ്ങൾ അടുത്തുകൊണ്ടിരിക്കേ അത്രയും ദിവസം തന്റെ കൂടെ താമസിക്കാൻ സിറിൾ ടെസ്സയോടാവശ്യപ്പെടുന്നു. ടെസ്സ സിറിളിനൊപ്പം താമസിക്കുന്നു. അതിനിടയിൽ യാദൃശ്ചികമായി ഒരു പബ്ബിൽ വെച്ച് ടെസ്സയെ ഉപദ്രവിക്കാൻ ശ്രമിച്ച ഒരു കന്നട യുവാവിനെ സിറിൾ മർദ്ദിക്കുന്നു. അടുത്ത ദിവസം യുവാവും സംഘവും ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് സിറിളിനു രണ്ടു ദിവസം മാറി നിൽക്കേണ്ടിവരുന്നു. സിറിൾ തന്റെ ബോസ്സും അങ്കിളുമായ ഹെഗ്ഡേ (പ്രതാപ് പോത്തൻ)യുടെ ഔട്ട് ഹൌസിൽ താമസിക്കുന്നു. സിറിളിനെ കാണാതെ ഫ്ലാറ്റിൽ വിഷമിച്ചിരിക്കുന്ന ടെസ്സയോട് വിവരങ്ങൾ പറയാൻ ഹെഗ്ഡേ എത്തുന്നു. ഫോണിൽ സിറിളുമായി സംസാരിച്ച് ടെസ്സ ആശ്വസിക്കുന്നു. പക്ഷേ, പിന്നീട് സംഭവിക്കുന്ന ടെസ്സ ഒരിക്കലും കരുതാത്ത സംഭവങ്ങളായിരുന്നു.

അനുബന്ധ വർത്തമാനം
  • ഏക്‌ ഹസീനാ ഥീ, ക്യാബ്രേ ഡാൻസർ, കില്‍ ബില്‍ എന്നീ ചിത്രങ്ങളിൽ നിന്നുള്ള പ്രചോദനം. (ഈ മൂന്നു ചിത്രങ്ങളുടേയും പേരുകൾ ചിത്രാന്ത്യം ക്രെഡിറ്റായി കാണിക്കുന്നുണ്ട്)
  • മുഖ്യാധാരാ സിനിമയുടെ പതിവു രീതികളിൽ നിന്നു വ്യത്യസ്ഥമായും താര രഹിതമായും “സോൾട്ട് & പെപ്പർ” എന്ന സിനിമക്കു ശേഷം സംവിധായകൻ ആഷിക്ക് അബു വീണ്ടും താര രഹിതവും വ്യത്യസ്ഥപ്രമേയവുമായി ചെയ്യുന്ന ചിത്രം.
  • ചിത്രത്തിന്റെ ആദ്യപകുതിയിലെ പശ്ചാത്തലസംഗീതം റെക്സ് വിജയനും രണ്ടാം പകുതിയിലെ പശ്ചാത്തല സംഗീതം ബിജിബാലുമാണ് നിർവ്വഹിച്ചിരിക്കുന്നത്.
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ഓഡിയോഗ്രാഫി
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ബംഗളൂർ, കൊച്ചി
നിശ്ചലഛായാഗ്രഹണം
സൗണ്ട് എഫക്റ്റ്സ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ഗാനലേഖനം
കാസറ്റ്സ് & സീഡീസ്
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
ടൈറ്റിൽ ഗ്രാഫിക്സ്
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
Submitted by Kiranz on Thu, 04/26/2012 - 11:34