പനിനീർകാവടി പൂക്കാവടി
പനിനീർകാവടി പൂക്കാവടി
പവിഴക്കാവടി പാൽക്കാവടി
മകരപ്പുലരിക്കു വർണ്ണമേകി
മാനവമൈത്രിതൻ ഗീതിപാടി
മലയാളക്കരയാകെ വരവായിടും ദിനം
തൃപ്പുലിയൂരിലെ പൊൻകാവടി
തൃപ്പുകളാർന്നിടും തേൻകാവടി
കരകളിലാമോദം കുളിർമഴപെയ്യുമ്പോൾ
കരളുകളൊന്നെന്നപോലെ
ഹരിയുടെ തിരുമുൻപിൽ ശരണം തേടുമ്പോൾ
ഹരിയുടെ തിരുമുൻപിൽ ശരണം തേടുമ്പോ-
ളരികിലുണ്ടെന്നതു പോലെ, അവ-