ഹിന്ദു ഭക്തിഗാനങ്ങൾ

സന്താനഭാഗ്യമേകാൻ

സന്താനഭാഗ്യമേകാൻ പൂജചെയ്യുന്നൂ, നാഗരാജാവേ

ശ്രീശൈലവാസനീശൻ ശ്രീകണ്ഠപുത്രനയ്യൻ

അമരുമിച്ചെറുനാട്ടിലായ് വാണരുളും നാഗദൈവങ്ങളേ

 

പാടുന്നെൻ പാഴ്മനം ഒരു

പുള്ളോർക്കുടം പോലെയിന്നും

നീറീടും നെഞ്ചിലെ ഉലയിൽ വിനാശത്തീപടർന്നൂ

നിത്യം നിന്നെ നമിച്ചീടാം നൂറും പാലും നേദിച്ചീടാം

വരമരുളൂ നാഗയക്ഷിയമ്മേ

 

എണ്ണുന്നേൻ നാൾദിനം തൃ-

ക്കണ്ണാലുഴിഞ്ഞീടുകില്ലേ

Singer

നീലമയിലേറിവിളയാടുമുണ്ണീ

നീലമയിലേറിവിളയാടുമുണ്ണീ, അവൻ

നീലകണ്ഠനെന്നുമെന്നും കണ്ണിലുണ്ണി, കള്ള

വേലകാട്ടിടുന്ന ചെറുനാട്ടിലുണ്ണി

നിറമാലയ്ക്കടിയങ്ങൾ വന്നതല്ലേ

നിറമേഘത്തേരേറിവന്നിടില്ലേ, ക-

ണ്ണീരുള്ളിൽ നിറയുന്നൂ ഗംഗപോലെ, കളി-

യാടുന്നു കണ്ണന്റെ കൂട്ടുചാരെ

 

പണ്ടൊരുമാങ്കനികൊണ്ടുമുനീശ്വരൻ

കൈലാസ ശൃംഗമെത്തി

അക്കനിക്കായിനീ മൂവുരുമൂലോക-

മക്ഷണം കൊണ്ടുചുറ്റി

അരവണപ്പായസം

അരവണപ്പായസം ഉണ്ണുമ്പൊഴെന്നും

അടിയന്റെ ഓർമ്മയിൽ ഒരു പേര്

നേരിനും നേരാമെൻ ഉണ്ണികുമാരന്റെ

ആരാമമമവിടുത്തെ ഊര്, ആ

ഊരിന്റെ പേരല്ലോ ചെറിയനാട്

 

പടനിലത്തണയുന്ന പാദങ്ങളൊഴുകുന്നു

പശ്ചിമവീഥിയിലൂടെ

ആ വഴിതീരുമ്പോൾ മിഴികളിൽ തെളിയുന്നു

മുക്തിതൻ പടിതൊട്ടു മുന്നേ

ആ പടിയിൽ നിന്നും ഈ പരബ്രഹ്മത്തിൻ

നേർവഴികാണുന്നു, പിന്നെ

ഈശ്വരനെന്നൊരാ ശാശ്വതസത്യത്തിൻ

വിരിപ്പിൽ വാണരുളുമമ്മേ

വിരിപ്പിൽ വാണരുളുമമ്മേ, തിരു വരം തേടി

ഇരിപ്പൂ മുന്നേ...

തീരാത്ത ദുരിതങ്ങൾ തീർത്തിടും രക്ഷകി നീയേ

വിരിപ്പിൽ വാണരുളുമമ്മേ..., അമ്മേ.. കാളീ

 

ചരണമലരിണ തൊഴുതിടാം, തിരു

ചരിതമതുമുരചെയ്തിടാം

ദക്ഷദാനവ ദർപ്പമാറ്റിയ 

ദർശനം കൈകൂപ്പിടാം

ദുഃഖമേതുമകറ്റി നീ കനിവേകി നൽ വഴി-

കാട്ടണേ...

വിരിപ്പിൽ വാണരുളുമമ്മേ,

 

നാരായണാ ഹരേ നാരായണാ

നാരായണാ ഹരേ നാരായണാ, ലക്ഷ്മീ

നാരായണാ നിത്യവരദായകാ

വരവായിതാ പദമലർതേടി ഞാൻ, തൃ-

പ്പുലിയൂരിൽ വാഴുന്ന മധുസൂദനാ...

[ഓം ശരണം ശരണം ഭീമസേനാർച്ചിതാ

ഓം ശരണം ശരണം വ്യാഘ്രമുനിപൂജിതാ]

 

തിരുനെറ്റിയിൽ ചാർത്തും ഹരിചന്ദനത്തിന്റെ

തൊടുകുറിയാക്കുകയില്ലേ

കമലതൻ കൈകളാൽ തഴുകുന്ന കഴലിലെ

കാഞ്ചനത്തളയാക്കുകില്ലേ

എന്നെ നിൻ ശംഖിലെ നിത്യ വസന്തമാം

മകരസംക്രമനാളിൽ

മകരസംക്രമനാളിൽ തൃപ്പുലിയൂർവാഴും

ദേവനു പാൽക്കാവടി, നീറും

മനസ്സൊരു നിറകാവടി

തൃപ്പടികൾ കേറി തിരുമുൻപിൽ നില്ക്കുമ്പോൾ

കണ്ണുനീർ കാവടി, ദുഃഖം

ഉരുകും നെയ്ക്കാവടി

 

കരയായ കരയെല്ലാം തിരു മുന്നിലെത്തുമ്പോൾ

കരളിൽ വനമാലപ്പൂക്കാവടി

സന്താനഗോപാലം പാടുമെൻ കൺകളിൽ

എണ്ണിയാൽ തീരാത്തൊരീകാവടി, ഈ

വഴിയാകെയാനന്ദ തേൻ കാവടി

 

കൺകുളിരെക്കണ്ടുകാല്ക്കൽ

കൺകുളിരെക്കണ്ടുകാല്ക്കൽ വീണിടുവാൻ മുന്നിൽ

കണ്ണീരണിഞ്ഞെത്തും നിൻ ദാസി ഞാൻ

പാല്ക്കടലിൽ പള്ളികൊള്ളുന്ന നിൻ തിരു-

പാദങ്ങളിൽ വീണു കേഴുന്നു ഞാൻ,

ഏഴയാമീ ഞാൻ

 

വിശ്വമായയിൽ മയങ്ങിയേറി മോഹം, പാടെ

വിസ്മരിച്ചുപോയഹോ സ്വയം ഞാൻ ക്ഷണം

ബന്ധനങ്ങളായി ബന്ധമേതും ചിരം, ദുഃഖ-

ഭാരമേറി ഹാ! തളർന്നു ഞാനാം തൃണം

മൂകമായെൻ സ്വനം

 

ശ്രീഗണേശായ നമഃ

ശ്രീഗണേശായ നമഃ

ശ്രീ സരസ്വത്യൈ നമഃ

ശ്രീഗുരുഭ്യോ നമഃ

ശ്രീമഹാദേവായ നമഃ

 

ശങ്കര ശിവ ശങ്കര ഭവ സങ്കട ഹരണാ

തുയിലുണരുക തുണയരുളുക കൈലാസവാസാ

വരവായിവർ നിൻ സുര സന്നിധിയിൽ

വരമരുളും നിൻ ശ്രീലകത്തിരുനടയിൽ

കാത്തരുളുക കനിയുക പുരഹര വര ശിവകര

 

ദീനരക്ഷകാ വിഭോ ദീനാമിവൻ പ്രഭോ

വന്നിടുന്നു നിന്റെ കോവിലിൽ

ശംഭോ ശിവശങ്കരനേ

ശംഭോ ശിവശങ്കരനേ ശരണം

ഗംഗാധര നിൻപദമെൻ ശരണം

ദീനരക്ഷകാ നിരുപമനേ നീയേ ശരണം

കേഴുമേഴയാമടിയനു നിൻ തിരുവടിശരണം

ഉത്തുംഗശൈല ശൃംഗാധിനാഥ

ശ്രീകണ്ഠമാശ്രയേ

 

പൂജയും തവപദസേവയും ജപലയ മന്ത്രവും ഇഹപര

പാപം തീർക്കും ഗംഗാതീർത്ഥം

ചൊരിയണമടിയനിലനുദിനമീശ്വര

ശങ്കരനേ, നിൻ കരുണാമൃതമേകണമേ ശ്രിത പാലകനേ

പൊരുളാർന്നു വിലസുന്ന പരമാത്മനേ

സുരകോടികൾ വാഴ്ത്തും ശിവരൂപമേ

ജടമുടിയഴിഞ്ഞൂ

ജടമുടിയഴിഞ്ഞൂ, തിരുമിഴി ചുവന്നൂ

രജതഗിരിനിരയിലജനടനം

സുരവൈരിജാലം നടുങ്ങീ

ദുരിതഗണമഖിലവുമൊടുങ്ങീ

ശ്രീകിരാതൻ കാവിൽ വാഴും മഹേശന്റെ

ശ്രീരൂപമുള്ളിൽ വിളങ്ങീ

ശിവരൂപമുള്ളിൽ തിളങ്ങി

 

ശംഭോ മഹാദേവ ശംഭോ മഹാദേവ

ശംഭോ മഹാദേവ ശംഭോ

 

പാശുപതമാശിച്ചു പ്രാർത്ഥിച്ച പാർത്ഥന്റെ

ഞാനെന്ന ഭാവം ഹനിക്കാൻ

ഒരുനാൾ കിരാതനായ്, പടവെട്ടി, ദുരയാറ്റി