തൃപ്പുലിയൂരപ്പനെഴുന്നള്ളുന്നു
തിരുമുന്നിൽ പാലാഴി ഒഴുകീടുന്നു
ആറാട്ടിനൊരുങ്ങുന്ന ഭഗവാന്റെ വിഗ്രഹം
അഞ്ജലീ ബദ്ധനായ് നോക്കി നിന്നൂ, ഞാൻ
ആനക്കൊട്ടിലിൻ അരികിൽ നിന്നു
ജയനും വിജയനും കാവൽ നില്ക്കും ശ്രീ-
ഗോപുരവാതിലിലൂടെ
കല്പ്പടവുകളേറി വന്നിടുന്നൂ ഭക്തർ
പൊൽത്തിടമ്പൊരുനോക്കു കാണാൻ, മുന്നിൽ
ഉൽസവക്കാണിക്കയേകാൻ
നാന്മുഖ ശങ്കര മൂർത്തികൾ ദേവകൾ
നാരദ സനകാദി മുനികൾ
സാരസമുകുളിത ഹസ്തരായ് വിണ്ടല
മാർഗ്ഗത്തിൽ വന്നു നിരന്നു, ശ്രീ
സരസിജനാഭനെ നമിച്ചു
നൊന്തുവിളിച്ചീടിൽ എന്തും തരും നാഥൻ
ഇന്ദീവരദലനയനൻ
പ്രിയതമയാം രമ കളിയാടും ഊരിതിൽ
പരിലസിപ്പൂ വരമേകി, നിത്യം
അനുഗ്രഹ മധുമാരി തൂകി