ആയിരം കൈകളിൽ

[ഓം ഹരിഃ ശ്രീ ഗണപതയേ നമഃ

അവിഘ്നമസ്തു ശ്രീഗുരവേ നമഃ]

 

കൗസല്യാ സുപ്രജാ രാമപൂർവ്വാ

സന്ധ്യാ പ്രവർത്തതേ

ഉത്തിഷ്ഠ നരശാർദ്ദൂലാ

കർത്തവ്യം ദൈവമാഹ്ന്വികം

 

ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ

ഉത്തിഷ്ഠ ഗരുഡദ്ധ്വജഃ

ഉത്തിഷ്ഠ വ്യാഘ്രപുരാധീശാ

ത്രൈലോക്യം മംഗളം കുരുഃ

 

സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

 

ആയിരം കൈകളിൽ സ്വർണ്ണദീപങ്ങളാൽ

ആദിത്യദേവനണണഞ്ഞൂ

തൃപ്പുലിയൂരപ്പൻ ശ്രീകാന്തൻ യോഗ

നിദ്രയിൽ നിന്നുമുണർന്നൂ

ശംഖനിനാദമുയർന്നൂ കാറ്റിൽ

ചന്ദനഗന്ധമുതിർന്നൂ

 

മന്ദാരപുഷ്പങ്ങൾ തുളസിക്കതിർചേർത്തു

പുലർകന്യ വനമാലകോർത്തു

സോപാനസംഗീതധാരയിൽ ശിലപോലും

നീഹാരബിന്ദുവായലിഞ്ഞൂ

പന്ത്രണ്ടുവിളക്കിനു നട തുറന്നൂ, ദേവൻ

ദർശന പുണ്യം ചൊരിഞ്ഞൂ

 

ആരുംകൊതിക്കുന്നൊരാദർശനം പുല്കും

മിഴികളിൽ ഹർഷാശ്രു തൂകി

ചതുശ്ശത വഴിപാടിൻ പുണ്യങ്ങളിൽ മർത്ത്യ-

ജന്മങ്ങൾ നിർവൃതി പൂകി

ഇന്ദിരാനാഥന്റെ പാദങ്ങളിൽ ഭക്തർ

ഇന്ദീവരങ്ങളായ് മാറി