തൃപ്പുലിയൂർ ഗണപതിയേ.......
തൃപ്പുലിയൂർ ഗണപതിയേ......., തിരു-
വുള്ളം കനിഞ്ഞേഴയാമെന്റെ ഉള്ളിലെ
പൊള്ളുന്ന ദുഃഖങ്ങൾ തീർത്തുതരൂ, കയ്യി-
ലുള്ളൊരീ കാഴ്ച നീ സ്വീകരിക്കൂ, എന്നെ
അനുഗ്രഹിക്കൂ...
അടിയന്റെ മനസ്സിൽ നിനയ്ക്കുമ്പൊളൊക്കെയും
അരികിൽ വരുന്നതു ഞാനറിവൂ
എഴുതുവാനാകാതെ ഞാൻ കുഴഞ്ഞീടുമ്പോൾ
വഴികാട്ടി നീ മുന്നിൽ നിന്നിടുന്നു, എന്റെ
അഴൽ തീർത്തു നീ വരം നല്കിടുന്നു.
മുപ്പാരിനുടയവനേ...
മുക്കണ്ണൻ തിരു മകനേ
ശൈവമയം ശക്തിമയം തിരുവടി
ശരണമയം പ്രണവമയം സന്നിധി
ഓംകാരരൂപത്തിൻ ആകാരമാർന്ന നിൻ
ഗാനങ്ങൾ പാടി ഞാൻ തൊഴുതു നില്ക്കേ
ദർശന സാഫല്യം നല്കി നീ ഞാൻ തന്ന
മോദകമുണ്ടു മദിച്ചിടുന്നു, ഞാൻ നിൻ
മാറിലെ കറുകപ്പുൽ കൊടിയാകുന്നു
ആനന്ദം പരമാനന്ദം
അടിയന്നു തവദർശനം
തവചരണം മമശരണം നീ ഗതി
അനവരതം അതിസുകൃതം നിൻ വഴി