തമ്പുരാനേ പരനേ

തമ്പുരാനേ പരനേ അൻപോടിന്നടിയന്റെ

സങ്കടം തീർക്കുകില്ലേ, ആരംഭ വിഘ്ന-

ശങ്കകൾ നീക്കുകില്ലേ

തുമ്പിക്കൈ കൊണ്ടായാലും കൊമ്പൊന്നുകൊണ്ടായാലും

തുമ്പങ്ങളമ്പോടൊടുക്കും അമ്പോട്ടീ എന്റെ

സങ്കടം തീർക്കുകില്ലേ, ആരംഭ വിഘ്ന-

ശങ്കകൾ നീക്കുകില്ലേ

 

ഉണ്ണിക്കുടവയറിൽ ഉണ്ടല്ലോ മൂലോകങ്ങൾ

ഊരുമൂവുരുചുട്ടീടാൻ മൂന്നു നിമിഷങ്ങൾ

ãപ്പടിക്കല്ലിൽ കൊട്ടത്തേങ്ങയുടച്ചും, പൂജയേതും കുറിച്ചും,

ഫലമൂലം നേദിച്ചും, ഞങ്ങൾ

നിന്നെനിനച്ചാനന്ദത്തിരുമണ ഗാഥകൾപാടിവരുന്നവിരാമം

സങ്കടം തീർക്കുകില്ലേ, ആരംഭവിഘ്ന-

ശങ്കകൾ നീക്കുകില്ലേ

 

പമ്പകടക്കും തുമ്പിക്കൈവീശിയാൽ ദുരകൾ

കൊമ്പിടഞ്ഞാലോ കാല്ക്കൽ വീഴും അമ്പോ വിനകൾ

യാത്രമുടക്കും കലിദോഷമകട്ടി, വഴിനേരേയുണർത്തി,

വരഭാഗ്യമരുളി, മുമ്പിൽ

മോദകമാമോദത്തൊടുവച്ചിവരേത്തവുമിട്ടടിവീണു നമിപ്പൂ

സങ്കടം തീർക്കുകില്ലേ, ആരംഭവിഘ്ന

ശങ്കകൾ നീക്കുകില്ലേ

തുമ്പിക്കൈ കൊണ്ടായാലും കൊമ്പൊന്നുകൊണ്ടായാലും

തുമ്പങ്ങളമ്പോടൊടുക്കും അമ്പോട്ടീ എന്റെ

സങ്കടം തീർക്കുകില്ലേ, ആരംഭ വിഘ്ന-

ശങ്കകൾ നീക്കുകില്ലേ