അടിതൊട്ടുമുടിയോളം
അടിതൊട്ടുമുടിയോളം ഉടൽകണ്ടുകൈതൊഴാൻ
അടിയനുവേണ്ടിനീ നടതുറക്കൂ
നടരാജപ്പെരുമാളിൻ തിരുമകനേ, ഞാൻ നിൻ
പടിയിലിതാ കാത്തു നിൽപ്പൂ, നിൻ
പടിയിലിതാ കാത്തു നിൽപ്പൂ
ഹൃദയകുങ്കുമം കൊണ്ടു കുറിയണിഞ്ഞും ചുടു
കണ്ണീരുവീണടിമുടി നനഞ്ഞും
ഭജനമിരിപ്പു ഞാൻ നിൻസന്നിധിയിൽ
സ്കന്ദാ സവിധം അണയില്ലേ
താരകബ്രഹ്മസാരമതേ വേദവേദാന്തസാഗരമേ
ഉലകളന്നോരു വൈഭവമേ ഉമയുടോമനത്തിരുമകനേ
- Read more about അടിതൊട്ടുമുടിയോളം
- 848 views