തൃപ്പുലിയൂർ തേവരേ

തൃപ്പുലിയൂർ തേവരേ

തൃപ്പുലിയൂർ തേവരേ

അടിതൊട്ടുമുടിയോളം കണ്ടു വണങ്ങുവാൻ

അരികിലിതാ കാത്തു നില്പ്പൂ, നിന്റെ

അലിവിനായ് ഞാൻ കാത്തു നില്പ്പൂ

 

ഒന്നും തരാനില്ല ഉള്ളതെന്നുള്ളിലായ്

ഉള്ളൊരീ ഗാനമല്ലാതെയൊന്നും

നേദിക്കുവാൻ പള്ളിവേട്ടയാടും മുൻപിൽ

ഈയശ്രുപൂക്കളല്ലാതെയൊന്നും

സ്വീകരിക്കൂ ഹരേ സ്വീകരിക്കൂ

അടിയനേകും ഉപഹാരം

 

കാണാൻ കഴിഞ്ഞില്ലയെങ്കിലുമെന്നുമാ

കായാമ്പൂ കണ്ണിൽ വിടർന്നുനില്ക്കും

തൃപ്പുറപ്പാടിനു എഴുന്നെള്ളിനില്ക്കും നിൻ

പൂവുടലുള്ളിൽ തുടിക്കുമെന്നും

അനുഗ്രഹിക്കൂ സ്വാമീ അനുഗ്രഹിക്കൂ

എന്നെ നിൻ ഗായകനാക്കൂ