ജി. നിശീകാന്ത്
ചെങ്ങന്നൂരിനടുത്തുള്ള ഒരു ‘ചെറിയ‘ നാട്ടുകാരൻ. വിപ്ലവ മുദ്രാവാക്യങ്ങളെഴുതി എഴുത്തിൽ തുടക്കം. കവിതയേയും സംഗീതത്തേയും അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരാരാധകൻ. അനേകം മഹാരഥന്മാരോടൊപ്പം സഹകരിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവാൻ. പാട്ടുകളെഴുതും. സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും കേട്ടറിവിൽ പൊടിക്ക് ആ കടുംകയ്യും ചെയ്യുന്നു. ‘ഈണ’ത്തിന്റെ ഉപജ്ഞാതാക്കളിലൊരാൾ. പല പല നാടുകൾ താണ്ടി അവസാനം ആഫ്രിക്കയിൽ.
2005 ൽ എം.കെ. അർജ്ജുനൻ ഈണം നൽകി ജയച്ചന്ദ്രൻ ആലപിച്ച “എല്ലാം സ്വാമി”യിൽ തുടങ്ങി പന്ത്രണ്ടോളം ഭക്തിഗാന ആൽബങ്ങളിലായി നൂറില്പരം ഗാനങ്ങൾ… എട്ടോളം ഓൺലൈൻ ആൽബങ്ങൾ.... അഞ്ച് കൊമേഷ്യൽ ആൽബങ്ങൾ
ജീവിത സമ്പാദ്യം..... സ്നേഹവും പ്രോത്സാഹനവുമായി അച്ഛനും അമ്മയും അനുജനും അനുജത്തിയും ഒപ്പം ഭാര്യ സവിത, മക്കൾ നയന (13)യും നിവിത (7)യും.
കൂടെ, ബ്ലോഗിൽ നിന്നും അല്ലാതെയും വിലമതിക്കാനാകാത്ത കുറേ നല്ല സുഹൃത് ബന്ധങ്ങളും….
ഗണേശ് നായർ സംവിധാനം ചെയ്ത അവർക്കൊപ്പം എന്ന ചിത്രത്തിൽ ഗാനങ്ങൾ രചിച്ചുകൊണ്ട് നിശീകാന്ത് ചലച്ചിത്രലോകത്തേയ്ക്ക് തുടക്കം കുറിച്ചു
M3DB പ്രൊഫൈൽ ഇവിടെ
http://www.cherianadan.blogspot.com
http://www.eenam.com
http://onam.eenam.com/albums
http://www.facebook.com/Nisikanth
- 69167 views