മാപ്പിളപ്പാട്ടുകൾ

നുബുവത്തിൻ

 

നുബുവത്തിന്തിരുപട്ടം ലഭിച്ചപ്പോൾ മുഹമ്മദ്
നബിയുള്ള ഇറങ്ങുന്നു
നെറി കെട്ട മുസുരിപ്പിൻ എതിരായിതാ ദാവീദിന്റെ
പ്രമോദനം നടത്തുന്നു
അടിമത്തിൻ വിരൽ ചൂണ്ടി
കലി തുള്ളും മനസ്സിനെ കയറിട്ടു പിടിക്കുന്നു
കസ്തൂരി മൊഴിയിലേ സന്മാർഗ്ഗം തന്നിൽ
ഹപ്പി മുല്ലമ്പിയായ് അഷറഫുൽ മുസ്തഫ
(നുബുവത്തിൻ...)

തെരുതെരേ ശത്രുസമൂഹം
തുരുതുരേ പീഡനം നടത്തുന്നു
തിരുനബിയാരേ ശിഷ്യഗണത്തെയും
കല്ലെറിഞ്ഞ് ആട്ടുന്നു
അഴകൊല കൂട്ടും വാഴ്ചക്കാർ
അബ്ജഹലും പല കൂട്ടക്കാർ
(നുബുവത്തിൻ...)

ക അബ കാണുവാൻ

 

ക അബ കാണാൻ കൊതിയേറെ
ഖൽബിലുണ്ടെൻ തമ്പുരാനെ
മക്കയിൽ ചെന്നണയുവാൻ
മസ്ജിദിൽ ഹരം പോകുവാൻ
ഹജ്ജറിൽ അസുവതു മുലയ്ക്കുവാൻ
സംസമുറവ കാണുവാൻ
ഖൽബിയെത്തിൻ വചനമോതി
പോകുവാൻ പുനരർപ്പണം
പലനാളും തേടി ഞാൻ
കനിവെന്നിൽ ചൊരിയണേ
സോസാമറുവ കാണുവാൻ വിധിയേകണേ
മൊഹുമുദ്ദീൻ തിരുപാദം
പതിഞ്ഞൊരാ മൺ തരി
ഒരു നോക്കു കാണുവാൻ കഴിവേകണേ
ജനകോടി തിബിലയായ് തിരിയുന്ന ക അബയിൽ
തവ്വപ്പിനു കൂട്ടുമായ് വരുവാനും തുണക്കള്ളാ
ബദറിന്റെ വീര്യവും തുടിച്ചതല്ലേ
( ക അബ....)

ആകെ ലോകത്തിൻ

 

ആകെ ലോകത്തിൽ പരിപാലകനേ
ആലമാകെയും ഉയിർ കൊടുത്തവനേ
ആശ്രിതർക്കാശ്രയം പെരിയോനേ
ആഗ്രഹം തകർന്നവൻ ഞാനേ
(ആകെ..)

നിസ്കാരപായയിൽ ഞാൻ നീയെത്തിനിൽക്കുമ്പോൾ
നിറയുന്നു ഇന്നെന്റെ മിഴികൾ
പരനേ നിറയുന്നുയ് ഇന്നെന്റെ മിഴികൾ
നിസ്സാര രാവെന്നിൽ നിർവൃതി പകരൂ
നീറുന്നു ഇന്നെന്റെ ഉള്ളം
പരനേ ഇന്നെന്റെ ഉള്ളം
(ആകെ...)

കണ്ണീരിലാലെന്റെ കാഴ്ചകൾ മൂടുമ്പോൾ
കേൾക്കുന്നു നിൻ ദിവ്യനാദം
പരനേ കേൾക്കുന്നു നിൻ ദിവ്യനാദം
കാരുണ്യസാഗരം നീയെന്നിൽ നിറക്കൂ
കേവലം ഞാനൊരു പഥികൺ
പരനേ കാരുണ്യം തേടുന്ന പഥികൻ
(ആകെ...)

വാഴ്ത്തുന്നിതാ യാസുബുഹാനേ

 

വാഴ്ത്തുന്നിതാ യാസുബുഹാനേ
പാടുന്നിതാ നിൻ പുകൾ പോനേ
ഉലകിന്റെ നാഥൻ നീയാണേ
കനിവേകൂ യാ റഹുമാനേ
നേരും നെറിവേ സ്നേഹതികവേ
ഇനി ലോകവിജയം നീ തരണേ
യാറബ്ബനാ നീ തുണയേകൂ
തേടുന്നിതാ നീ പ്രാർത്ഥന കേൾക്കൂ
അല തല്ലും മോഹം തീർക്കണേ
അലിവേകൂ യാ സമഹോനേ
അഹതോനേ ഉടയോനേ
പരലോക നേട്ടം നീ തരണേ
യാലൽജലമാൽ നീ തുണയേകൂ
(വാഴ്ത്തുന്നിതാ...)

കാരുണ്യമായ് എന്നിൽ കനിയൂ
ഇടനെഞ്ചിൽ ദാഹം തീർക്കണേ
ഒരമോദം യാ സുബഹാനേ
സമതവഹിതേ ജല്ല ജലാലേ
ഈ വാനിൽ വെട്ടം തരണേ
(വാഴ്ത്തുന്നിതാ...)

 

യാസീമുസമിലരേ

 

യാസീമുസമിലരേ യാ റസൂലള്ളാ
ഹാഷിമു ബഷരേ യാ ഹബീബുള്ളാ
ആമിനാബീവിയിൽ ഒലിവായ് വന്നവരേ
അസുമുൽ അബിയായ് തെളിവായസയ്തരേ
മർതബയേറിയ നൂറള്ളാ
മുത്തുമുഹമ്മദ് സല്ലള്ളാ
മുന്തിയ ദീവിൻ ചിന്തകളാൽ
മനം മാറ്റിയ രൂഹുതരേ
യാനബി യാസെയ്തി വാഹാറസൂലരേ ശഭി
(യാസീമുസമിലരേ/.......)

ഹയറിൻ കനകനിലാവല്ലേ
ഖൽബിൽ നിറയും ഒളിവല്ലേ
ഉദ് ഹതുടയോൻ ആദരമേകിയ
അമ്പിയ രാജരേ
യാ നബീ യാഹേമിബ്വാഹാറസൂലരേശഭി
(യാസീമുസമിലരേ/.......)
 

കളിക്കൂട്ടുകാരാ കളിക്കൂട്ടുകാരാ

 

കളിക്കൂട്ടുകാരാ കളിക്കൂട്ടുകാരാ
കാണുവാൻ കൊതിച്ചു ഞാൻ
നിന്നെ കാണുവാൻ കൊതിച്ചു ഞാൻ
വിട ചൊല്ലി പോയി നീ എന്നെ തനിച്ചാക്കി
ഖബറെന്ന ഭയങ്കര വീട്ടിൽ ആറടി മണ്ണിനടിയിൽ
അള്ളാ അള്ളാ
ബാഷിറ വെളിവാക്കിക്കൊടുക്കള്ളാ
അള്ളാ.അള്ളാ
സുബർക്കത്തിലാക്കെന്റെ കൂട്ടുകാരേ
(കളിക്കൂട്ടുകാരാ...)

ഇടനെഞ്ച് പൊട്ടിത്തകർന്നു പോയി
നീയെന്നെപ്പിരിഞ്ഞെന്നറിഞ്ഞ നേരം
മരിക്കില്ല പൊന്നേ നീയെന്നും
കൂട്ടുകാർ ഞങ്ങളുടെ ഖൽബകമേ
നിനക്കായെന്നും ദു ആ ഇരക്കും
ഞാൻ പിരിഞ്ഞങ്ങു പോയുള്ള കരളേ
കണ്ണീരാൽ ദു ആ ഇരക്കും ഞാൻ (2)
(കളിക്കൂട്ടുകാരാ...)

 

ഒത്തിരിക്കാലമായ് ഖൽബിന്റെ

 

ഒത്തിരിക്കാലമായ് ഖൽബിന്റെ പന്തലിൽ
മുത്തായ ലൈലാ നീയിരിപ്പൂ
പലവട്ടം കണ്ടിട്ടും ആ സത്യം നിന്നോട്
പറയുവാൻ തോന്നിയില്ലെന്തു കൊണ്ടോ
ഈ ഫാസിലിനാ ഖൽബിൽ സ്ഥാനമുണ്ടോ
ഫാസിലിനാ ഖൽബിൽ സ്ഥാനമുണ്ടോ
(ഒത്തിരി....)

ജീവിതഭാരം പേറുമീ ഞാൻ പാവം വെറുമൊരു പാവം
കാമിനി നിന്റെ മനം കവരാൻ കാന്തിയും തന്നില്ല ദൈവം
എങ്കിലുമെങ്കിലും ജീവിതത്തിൽ ഞാൻ പങ്കാളിയായീ
കണ്ടു നിന്നെ മാത്രം നിന്നെ മാത്രം
കണ്ടു നിന്നെ മാത്രം നിന്നെ മാത്രം
(ഒത്തിരി...)

സജ്‌നാ എന്റെ സജ്‌നാ

 

സജ്‌നാ എന്റെ സജ്‌നാ നീ മുഖം മറച്ചിരിക്കുന്നതെന്തിനാ (2)
നാണമാണോ പൂമിഴിയാളേ നീലക്കണ്ണിലൊളിപ്പിച്ചതെന്താണ്
ഇഷ്ടമാണോ നിന്റെയുള്ളിൽ എങ്കിലൊന്നു
ചിരിക്കെന്റെ കരളാലേ (സജ്‌നാ..)

പൊന്നിൻ  വളകൾ കൊഞ്ചികിലുക്കി
അരിമുല്ലക്കിനാവിനെ തട്ടിയുണർത്തി
പട്ടു തട്ട് ഞാൻ നെഞ്ചോട് ചേർത്ത്
പൊട്ടുവളക്കൂട്ടിൽ നിന്റെ മുഖം തെളിഞ്ഞു
പ്രിയസഖിയല്ലേ സജ്നാ നീ കരളിനുള്ളിൽ ഞാനല്ലേ (2)

മാനോടും താഴ്വാരം

 

മാനോടും താഴ്വാരം കിളി പാടും പുഴയോരം
നിന്നെയും കാത്ത് ഞാൻ സഖീ നിന്നെയും കാത്തു ഞാൻ
തൂമഞ്ഞിൻ തൂവാല മൂടിപ്പുതച്ചു നീ ചാരത്ത് വന്നെങ്കിൽ
നിന്നെ വാരിപ്പുണർന്നേനെ ഞാൻ
(മാനോടും...)

മൈലാഞ്ചിപ്പാട്ടിന്റെ താളത്തിൽ നീയെന്റെ
ചാരത്തു വരുമെന്ന് ഞാൻ മോഹിച്ചു നാളേറെയായ് (2)
ഒരു വർണ്ണക്കിളിയായ് നീയെൻ മുന്നിൽ വന്നെങ്കിൽ
ഒരു സ്വർണ്ണത്തളിക മഹറായ് നിനക്കു നൽകീടാം(2)
(മാനോടും..)