ആകെ ലോകത്തിൽ പരിപാലകനേ
ആലമാകെയും ഉയിർ കൊടുത്തവനേ
ആശ്രിതർക്കാശ്രയം പെരിയോനേ
ആഗ്രഹം തകർന്നവൻ ഞാനേ
(ആകെ..)
നിസ്കാരപായയിൽ ഞാൻ നീയെത്തിനിൽക്കുമ്പോൾ
നിറയുന്നു ഇന്നെന്റെ മിഴികൾ
പരനേ നിറയുന്നുയ് ഇന്നെന്റെ മിഴികൾ
നിസ്സാര രാവെന്നിൽ നിർവൃതി പകരൂ
നീറുന്നു ഇന്നെന്റെ ഉള്ളം
പരനേ ഇന്നെന്റെ ഉള്ളം
(ആകെ...)
കണ്ണീരിലാലെന്റെ കാഴ്ചകൾ മൂടുമ്പോൾ
കേൾക്കുന്നു നിൻ ദിവ്യനാദം
പരനേ കേൾക്കുന്നു നിൻ ദിവ്യനാദം
കാരുണ്യസാഗരം നീയെന്നിൽ നിറക്കൂ
കേവലം ഞാനൊരു പഥികൺ
പരനേ കാരുണ്യം തേടുന്ന പഥികൻ
(ആകെ...)
Film/album
Singer