മാപ്പിളപ്പാട്ടുകൾ

അർഷിൽ പിസവായ്

 

അർഷിൽ പിസവായ് ഒളിവേ
ആരംഭമേറുന്ന നബിയേ
ഹാറ്റും നബിയേ ഷറഫേ
ഹയറിൻ തികവേ ഹവേലേ
അൽ അമീൻ ആയോരാ
അഷ് റഫുൽ മദ്ദൂരേ
സൽ സഫീൽ തന്നോരെ
ഷാഫിയേ നബിയോരേ

ദീൻ വിധി ഓതിയ മെഹദൂദേ
സ്വർഗ്ഗീയ നൂറേ ആറ്റൽ നബിയേ
ആഹിറുലബിയ നേതാവേ
അൽ അമീൻ ആയോരാ
അഷ് റഫുൽ മദ്ദൂരേ
സൽ സഫീൽ തന്നോരെ
ഷാഫിയേ നബിയോരേ
ഹഖിനെ ഖക്കായ് കാട്ടി
ഹന്തിനാൽ പൊലിവുകളൂട്ടി
സൗഭാഗ്യനൂറേ താഹറസൂലേ
ഹയ് ലിമുകൾ ഖൽബിൻ മെഹബൂബേ
അൽ അമീൻ ആയോരാ
അഷ് റഫുൽ മദ്ദൂരേ
സൽ സഫീൽ തന്നോരെ
ഷാഫിയേ നബിയോരേ
 

മുത്തുറസൂലിൻ നാട്

 

മുത്തു റസൂലിൻ നാട് മനസ്സിൽ നിറയും നാട്
അഹമ്മദ് നബിയല്ലേ ഫിർ ദൗസിൻ മലരല്ലേ
കനവിൻ കുളിരായ് തഴുകിയ നൂറല്ലേ
ലോകപ്രവാചക രാജാ വാനങ്ങളേകിയ താജാ
കേഴുന്നോരന്തിമ നാളിൽ
കാരുണ്യമായിടും താജ
ഖാഷിമിയിൽ വന്നോരേ ആമിന തൻ പുന്നാരേ
സ്നേഹമൊഴി തന്നോരേ സത്യനബി മുത്താരേ
സത്യനബി മുത്താരേ

ബദറിൽ വിളങ്ങിയ സോജാ
ഉലകം വാഴ്ത്തിയ രാജാ
ചേർന്നിടും മഹിഷര നാളിൽ
സൗഭാഗ്യം ഏകിടും ത്വാഹ
യാതനകൾ തീർത്റ്റൊരേ യോഗ്യതകൾ തന്നോരേ
തിന്മകളെ തീർത്തൊരേ പുണ്യ റസൂൽ യാസീമേ
പുണ്യ റസൂൽ യാസിമേ

സുബ‌ഹി കുളിരിൽ

 

സുബ് ഹി കുളിരിൽ വിരിയും മലരോ
സുബ് ഹാനേകിയ മലരിൻ മണമോ
പാലൊളി തൂകും പൂങ്കമനഴകോ
പൂതികൾ നിറയും നെഞ്ചിൻ നിനവോ
ആനന്ദപൂത്തിരി നാളല്ലേ
ഓ ആശിച്ച മംഗളമിന്നല്ലേ
കളി ചിരി കാണുവാൻ  പുളകം ചൂടിക്കാൻ
കഥയിലെ ഷാജഹാൻ വരവായി മണവാട്ടി
തേനുണ്ടു കൂടാൻ തന്തിനാ പാടാൻ
പൂമഞ്ചം തേടി വരവായ്
ചേലൊത്ത ഹൂറി നിന്നുടെ ഖൽബിൽ
താഴിട്ട വാതിൽ തുറന്നു

മനീമുല്ല പൂമണം ഒഴുകും കുളിർ കാറ്റിൽ
മനസ്സൊത്തു ചേരുവാൻ വരവായ് പുതുമാരൻ
സുബ് ഹത്തിലേതോ പൂമരച്ചോട്ടിൽ
മാരിമ്പം കൊള്ളാൻ കൊതിയായ്
മച്ചിട്ട കണ്ണിൽ തുടി തുടി കണ്ടു
കസവിട്ടു തുളുമ്പും പൂവേ
 

ബദ്‌റുദി തിളങ്ങിടും

 

ബദ് റുദി തിളങ്ങിടും ശുരരേ
ബദർ പട പൊരുതിയ ധീരരേ
വന്നൂറ്റം നടിച്ചോരിൽ മുന്നേറ്റം നിനച്ചോരേ
ഉള്ളേറ്റം തുടിച്ചോരേ ഇഹതാക്കളേ
ബദർ ശുഹതാക്കളേ

ഹലിമത്ത് ശഹാബത്തിൻ തിളക്കത്തിൽ
അടിമുടി കിടുങ്ങിടും ഒടുങ്ങിടും തിമിരം
കുടകെട്ടൊരബുജഹ രുക്ക്ബത്തും ശൈബത്തും
ഹുറൈസ്യകൾ എടുക്കുന്നു ശൗര്യം
നേരിന്റെ നേരെ നിന്ന് പോരാടാൻ വന്നോരന്ന്
വീററ്റു മടങ്ങുന്നു സത്യത്തിന്റെ ഭേരി മുഴക്കി

അപിയാക്കളിൽ

 

അപിയാക്കളിൽ രാജസെയ്തിലാൽ
പുണ്യദൂതുമായ് വന്നു ഭൂമിയിൽ
ആലമാകെയും സ്നേഹദീപമായ്
ഹക്കുകളോതി ദീനുലിസ്ലാം
മാനവന്റെ മോചനത്തിനായ് മക്കയിൽ
നീതിമാർഗ്ഗമായ് തെളിഞ്ഞു സത്യമേകുവാൻ
നന്മയായ് വന്നണഞ്ഞ ദീനുലീസ്ലാം

വേദം ഖുറാന്റെ വചനം മൊഴിയുന്നിതാ
ഇഹവും പരമേറെ വിജയങ്ങളേകീടുവാൻ
ഇൻസിന്റെ ജിന്നിന്റെ നാഥന്റെ മുൻപിൽ
ദിനമഞ്ചു നേരം നീ കുമ്പിടേണം
നോവും ഇസു കാത്തും നീയോർത്തിടണം
അൻഹന്തുവെന്നും നീ ചൊല്ലിടേണം

മാമരുഭൂമിയും മരതകക്കാടും

 

മാമരുഭൂമിയും മരതകക്കാടും
തീർത്തവനേ എൻ തമ്പുരാനേ
മലരും മലരിൽ മധുവും മണവും
ചേർത്തവനേ ആ ദൽ ജലാലേ
വാഴ്ത്തുന്നു ഞങ്ങൾ നിൻ തിരുനാമം
തീർത്തു ഹന്തിൻ ഇല്ലവിലാമം
കാത്തരുൾ ജല്ല ജലാലേ
കദനം നീക്കും ജലീലേ

തിന്മയാൽ തുള്ളി മദിച്ചു
അവിവേകങ്ങൾ ചെയ്തു പോയി
തെറ്റിന്റെ കനികൾ തിന്നു
ഇബ്ലീസിൽ അണി ചേർന്നു പോയ്
പാപിയിതാക്കരം നീട്ടിടുന്നേ
എന്നിൽ മാപ്പരുളുകയാ അള്ളാ
സുബഹാനുള്ള തൽഹന്തുയില്ലാ

മണിച്ചിലമ്പോ

 

മണിചിലമ്പോ പൂക്കുറുമ്പോ നിന്റെ പൂമൊഴിയിൽ
മാരിവില്ലോ പൊൻ ശരമോ നിന്റെ മലർക്കണ്ണിൽ
കാത്തു കാത്തു മോഹം പൂത്ത നാളു വന്നു
കാനോത്തിനു കൈ പിടിക്കാൻ ആളു വന്നു

ചിരിച്ചിടുമ്പോൾ പതഞ്ഞൊഴുകും പൂനിലാവ്
കരളിലാകെ കര കവിയും തേൻ കിനാവ്
നിറഞ്ഞു നിൽക്കും നിൻ മനസ്സിൽ വെളുത്ത വാവ്
നിനച്ച പോലെ കൊതിച്ച പോലെ കല്യാണരാവ്
ആ...ആ.ആ. കല്യാണരാവ്
(മണിചിലമ്പോ...)

ദുനിയാവിൽ ഞാനൊരു

 

ദുനിയാവിൽ ഞാനൊരു വിരുന്നുകാരൻ
ദുഃഖത്താൽ അലയുന്നൊരു പടുയാചകൻ
ദൈവമെന്ന ശക്തിയെ മറന്ന യാത്രികൻ
ദേഹി തൻ നൊമ്പരങ്ങൾ പാടും ശോകഗായകൻ
(ദുനിയാവിൽ....)

മോഹമെന്ന സാത്താനെ പിൻ തുടർന്നു ഞാൻ
ഇന്നു മോക്ഷമെന്ന സലിലത്തെ തേടുന്നു ഞാൻ
മോദമെന്തെന്നറിയാതെ നീറിടുന്നു ഞാൻ
ഇന്നു കേഴുന്നു പാടുന്നു ഖൽബകം പുകഞ്ഞു ഞാൻ
(ദുനിയാവിൽ....)

രക്ഷയെന്നും നീ മാത്രമാണെന്റെ നാഥാ (2)
രക്ഷയേകി എന്നിൽ നീ കനിവേകണേ
കുമ്പിടുന്നു നാഥാ ഇനി എന്നും നിൻ മുന്നിൽ
ഇന്നും കേഴുന്നു ചാടുന്നു റബ്ബിനെ അറിഞ്ഞു ഞാൻ
(ദുനിയാവിൽ....)