ഒത്തിരിക്കാലമായ് ഖൽബിന്റെ പന്തലിൽ
മുത്തായ ലൈലാ നീയിരിപ്പൂ
പലവട്ടം കണ്ടിട്ടും ആ സത്യം നിന്നോട്
പറയുവാൻ തോന്നിയില്ലെന്തു കൊണ്ടോ
ഈ ഫാസിലിനാ ഖൽബിൽ സ്ഥാനമുണ്ടോ
ഫാസിലിനാ ഖൽബിൽ സ്ഥാനമുണ്ടോ
(ഒത്തിരി....)
ജീവിതഭാരം പേറുമീ ഞാൻ പാവം വെറുമൊരു പാവം
കാമിനി നിന്റെ മനം കവരാൻ കാന്തിയും തന്നില്ല ദൈവം
എങ്കിലുമെങ്കിലും ജീവിതത്തിൽ ഞാൻ പങ്കാളിയായീ
കണ്ടു നിന്നെ മാത്രം നിന്നെ മാത്രം
കണ്ടു നിന്നെ മാത്രം നിന്നെ മാത്രം
(ഒത്തിരി...)
മാളിക തന്നിൽ വാണിടും നീ മിന്നി തിളങ്ങും താരം
മൺ വിളക്കാകും എന്നെയോർക്കാൻ എന്നുണ്ടായിടും നേരം
രാപ്പകലെന്തിനു സ്വപ്നങ്ങളിലെ രാജാത്തിയായ്
കണ്ടു നിന്നെ മാത്രം നിന്നെ മാത്രം
കണ്ടു നിന്നെ മാത്രം നിന്നെ മാത്രം
(ഒത്തിരി...)
Film/album
Singer
Director | Year | |
---|---|---|
മലർവാടി ആർട്ട്സ് ക്ലബ് | വിനീത് ശ്രീനിവാസൻ | 2010 |
തട്ടത്തിൻ മറയത്ത് | വിനീത് ശ്രീനിവാസൻ | 2012 |
തിര | വിനീത് ശ്രീനിവാസൻ | 2013 |
ജേക്കബിന്റെ സ്വർഗ്ഗരാജ്യം | വിനീത് ശ്രീനിവാസൻ | 2016 |