മാപ്പിളപ്പാട്ടുകൾ

മുത്ത് മുത്ത് മുത്ത്

 

മുത്ത് മുത്ത്  മുത്തു കുയിലേ കുയിലേ
സ്നേഹം തരുമോ നീ (4)
നീയെന്നും എന്റേതല്ലേ
ഞാനെന്നും നിന്റേതല്ലേ വാക്കു ചൊല്ലുമോ
നീയെന്റേതാണെന്നുള്ളൊരു വാക്കു ചൊല്ലുമോ (2)
(മുത്ത് മുത്ത്...)

സഖിയേ ഞാനോർത്തിരിക്കാം
സഖിയേ ഞാൻ കാത്തിരിക്കാം(2)
വന്നു ചേരുമോ
മനസ്സിന്റെയുള്ളിൽ വന്നു കൂട്ടിരിക്കാമോ (2)
ജീവന്റെ ജീവനായ് നീയെന്റെ പ്രാണനായ്(2)
വന്നു നിൽക്കുമോ
കരളിന്റെ കൂട്ടിൽ നീ എന്റേതാകുമോ(2)
(മുത്ത് മുത്ത് മുത്ത്...)

എത്ര നാളു കാത്തിരുന്നു

 

എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ
എത്ര നാളു ഞാനിരുന്നു ഒന്നു മിണ്ടുവാൻ (2)
എന്റെ മണവാട്ടിപ്പെണ്ണാണു നീ (2)
എന്റെ വേഴാമ്പൽക്കിളിയാണു നീ
എന്റെ പൊന്നാമ്പൽ പൂവാണു നീ
(എത്ര നാളു...)

ഇഷ്ടമോതെടുവാൻ പെണ്ണേ മടിയെന്തിനാ
ഖൽബു തന്നീടുവാൻ നാണമിനിയെന്തിനാ
മഹറായി ഞാൻ വന്നീടാം നീ എന്റേതാകുമോ
സ്നേഹക്കടലായി നീ എന്റെ മാത്രമാകുമോ
നാമം നീ മാറ്റിടുമോ എന്റെ പെണ്ണായ് നീ വന്നിടുമോ
എന്റെ സ്നേഹത്തിൻ പൂങ്കാവിനാൽ
മധുവൂറും പൂവാകുമോ
(എത്ര നാളു...)

എന്റെ കാതിൽ എന്നുമെന്നും

 

എന്റെ കാതിൽ എന്നുമെന്നും കാറ്റു വന്നു പറഞ്ഞിടും
ഇഷ്ടമാണു മറ്റൊരാൾക്ക് നിന്നെയേറെ ഇഷ്ടമാ
കാറ്റേ പറയൂ
അവളുടെ പേരെന്ത് അവളുടെ നാടേത്
അവളുടെ പേരെന്താണ് അവളുടെ നാടേതാണ്
ചൊല്ലു കാറ്റേ ചൊല്ലു കാറ്റേ ചൊല്ല് (2)
(എന്റെ കാതിൽ...)

കാണാമറയത്തിരിക്കും പെണ്ണൊരു
മൊഞ്ചത്തിയാണോ കാറ്റേ
കരിമിഴിയോ കലമാൻ മിഴിയോ
തത്തമ്മച്ചുണ്ടോ തേൻ മൊഴിയോ
ചൊല്ലു കാറ്റേ ചൊല്ലു കാറ്റേ ചൊല്ല് (2)
(എന്റെ കാതിൽ...)

ഹം ദും സമദും

 

ഹംദും സമദും നീയള്ളാ
ഹർഷിൻ ഒളിവേ യാറള്ളാ
റബ്ബന റബ്ബന യാറബ്ബി റബ്ബറ റബ്ബന യാറബ്ബി
ഞാനറിയാതെ എനിക്കേകി ഈ ജന്മം
ഏക ഇലാഹി യാറള്ളാ

നൊമ്പരമേറെ സഹിച്ചച്ചെന്റെ പൊന്നുമ്മ
എന്നെ വളർത്താൻ യാറള്ളാ
മസ്ജിദിൽ രാവേറെ നിന്നോടൊത്തു ഞാൻ
ഇടനെഞ്ചിൽ വേദന ചൊല്ലി കരഞ്ഞു
ഇടനെഞ്ചിൽ വേദന മാത്രം
അള്ളാ യാറള്ളാ അള്ളാ യാറള്ളാ
(ഹം ദും...)

ലൈലേ ലൈലേ സ്വർഗ്ഗപ്പൂമയിലേ

Title in English
Laile Laile Swarga

 

(M)   ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ
        നീയെന്റെ ഖൽബിൻ ഒളിവല്ലേ
        ചൊങ്കാരകുളല് ബീവിയാളേ
        നീയെൻ രാശി കായപ്പൊലിവല്ലേ
(F)   എന്നോടുള്ള കേപ്പിരിശത്താലേ
        മജ്നുവായ് മാറിയോ ഖൈസേനീ
        നിന്റെ ഹാലും കോലം കണ്ടെന്റെ
        ഇടനെഞ്ചാകെ തീ പടരുന്നുണ്ടേ                                                                               (M)   ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ
        നീയെന്റെ ഖൽബിൻ ഒളിവല്ലേ
(F)    എന്നോടുള്ള കേപ്പിരിശത്താലേ
        മജ്നുവായ് മാറിയോ ഖൈസേ നീ

മംഗല്യം കഴിക്കാതെ അന്നു നാം പിരിഞ്ഞില്ലേ

 

മംഗല്യം കഴിക്കാതെ അന്നു നാം പിരിഞ്ഞില്ലേ
ആശകളായിരം നിനക്കന്നു നൽകി ഞാൻ
കരളെ മറന്നാലും നീയെന്നെ വെറുക്കല്ലേ
എന്നും ഞാനേകനാണെടീ മുല്ലേ
ഇന്നും ഞാനേകനാണു
(മംഗല്യം...)

മറക്കുവാനാവില്ല മരിക്കാനും ആവില്ല
സഖി നീ ഇല്ലാത്ത ജീവിതത്തിൽ
നിന്നെ പിരിഞ്ഞുള്ള നാൾ തൊട്ടെന്നിൽ
ഓർമ്മകൾ മാത്രം കൂട്ടിന്നായ്
മുല്ലേ മുല്ലേ നീ ഇന്നെവിടെ
കാണാൻ കണ്ണും കരളും കൊതിച്ചൂ
(മംഗല്യം...)

സ്നേഹമുള്ള ഫർഹാന

 

സ്നേഹമുള്ള ഫർഹാന നിന്നെ കെട്ടാനാശ വെച്ചേ
എത്ര ചോദിച്ചിട്ടും നീ ജവാബ് തന്നില്ല
പൂവേ എനിക്കു നിന്റെ ഖൽബ് തന്നില്ല (2)
(സ്നേഹമുള്ള...)

ഓത്തുപള്ളി കാലം തൊട്ടേ നിന്നെ ഞാനെൻ സ്വന്തമായി
ആശയാലെ കണ്ട കിനാക്കൾ പൂവണിഞ്ഞിടുമോ
കരളേ എന്റെ ഖൽബിൻ നൊമ്പരങ്ങൾ
നീയറിഞ്ഞിടുമോ മുല്ലേ നീയറിഞ്ഞിടുമോ  (ഓത്തുപള്ളി....)
(സ്നേഹമുള്ള...)

ഇഷ്ടമാണെന്നുള്ളൊരു വാക്ക് പൂങ്കുയിലേ നീ മൊഴിയാൻ
എത്ര കാലമിനിയും ഞാൻ കാത്തിരിക്കണം
എന്റെ റൂഹ്  പിരിയും നാൾ വരെ ഞാൻ
കാത്തിരുന്നോളാം നിന്നെ ഓർത്തിരുനോളാം (ഇഷ്ടമാണെന്നുള്ളൊരു...)
(സ്നേഹമുള്ള...)

എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവു വായിക്കുവാൻ

എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവ് വായിക്കുവാൻ
സ്വന്തം ഭാര്യ എഴുതുന്നതെന്തെന്നാൽ ഏറെ പിരിശത്തിലു ചൊല്ലിടുന്നു വസ്സലാം
ഞങ്ങൾക്കെല്ലാം സുഖമാണിവിടെ എന്നു തന്നെ എഴുതീടട്ടെ
മറുനാട്ടിൽ നിങ്ങൾക്കും അതിലേറെ ക്ഷേമമാണെന്നു കരുതി സന്തോഷിക്കട്ടെ

എഴുതിയറിയിക്കാൻ കാര്യങ്ങൾ നൂറുണ്ട്
എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട്

എൻ മിഴികൾ തൂകും കണ്ണുനീരതു കണ്ട്
എൻ കരൾ വേദന കാണുവാനാരുണ്ട്

എങ്ങനെ ഞാൻ പറയും
എല്ലാമോർത്ത് എന്നെന്നും ഞാൻ കരയും

ഈ കത്തിനു ഉടനടിയൊരു മറുപടി തന്നു സങ്കടം തീർത്തിടണേ
ഇടക്കിടെ  എന്നെയും ഓർത്തിടണേ

കിളിയേ ദിക് റ് പാടി കിളിയേ

കിളിയേ ദിക് റ് പാടി കിളിയേ
സുബഹിക്കു മിനാരത്തിൽ വലം വെച്ചു പറക്കുന്ന
ദിക് റ് പാടിക്കിളിയേ നില്ല്
നീലമേലാപ്പിട്ടൊരാകാശത്തിന്റപ്പുറത്ത്
സുബർക്കത്തിൻ അതൃപ്പങ്ങൾ കാണുന്നുണ്ടോ ചൊല്ല്
അതൃപ്പങ്ങൾ കാണുന്നുണ്ടോ ചൊല്ല് (കിളിയേ...)

അമ്പിയാ മുർസലീങ്ങൾ താമസിക്കും കൊട്ടാരത്തിൽ
മുത്തു നബീന്റുമ്മത്തിമാർ ഉല്ലസിക്കും പൂന്തോട്ടത്തിൽ (2)
ബാപ്പയെങ്ങാനിരിക്കുന്നുണ്ടോ ഈ കുഞ്ഞു മോളെ
ഉമ്മച്ചിയരികത്തുണ്ടോ
ഉമ്മച്ചിയരികത്തുണ്ടോ (കിളിയേ...)

യത്തീമെന്നെന്നെ പലരും വിളിച്ചു

യത്തീമെന്നെന്നെ പലരും വിളിച്ചു
എത്ര രാവിൽ വിശപ്പ് സഹിച്ചു (2)
കീറിപ്പാറി മുഷിഞ്ഞോരുടുപ്പിൽ
ഏറെ നാളായ് ഞാൻ നാണം മറച്ചു
(യത്തീമെന്നെന്നെ...)

ഉമ്മ ബാപ്പാ മരിച്ച് പിരിഞ്ഞു
ഈ ദുനിയാവിൽ തനിച്ചു കഴിഞ്ഞൂ (2)
അന്യന്റെ വീട്ടിലെ കഞ്ഞിക്കലത്തിൽ (2)
എന്റെ ജീവിതം വറ്റു തിരഞ്ഞു
ആട്ടമില്ലൊറ്റ പാട്ടില്ലെനിക്ക്
ആട്ടും തുപ്പും ഞാൻ വാങ്ങി മുറയ്ക്ക്
സ്വന്തം കാര്യമാണെല്ലാർക്കും ചിന്ത
സ്വന്തക്കാരെനിക്കില്ലാത്തതെന്താ
(യത്തീമെന്നെന്നെ...)

എന്നെപ്പോലൊരെത്തീമിനെ അന്നു
പുന്നാര നബി വാരിപ്പുണർന്നു (2)