സജ്‌നാ എന്റെ സജ്‌നാ നീ മുഖം മറച്ചിരിക്കുന്നതെന്തിനാ (2)
നാണമാണോ പൂമിഴിയാളേ നീലക്കണ്ണിലൊളിപ്പിച്ചതെന്താണ്
ഇഷ്ടമാണോ നിന്റെയുള്ളിൽ എങ്കിലൊന്നു
ചിരിക്കെന്റെ കരളാലേ (സജ്‌നാ..)
പൊന്നിൻ വളകൾ കൊഞ്ചികിലുക്കി
അരിമുല്ലക്കിനാവിനെ തട്ടിയുണർത്തി
പട്ടു തട്ട് ഞാൻ നെഞ്ചോട് ചേർത്ത്
പൊട്ടുവളക്കൂട്ടിൽ നിന്റെ മുഖം തെളിഞ്ഞു
പ്രിയസഖിയല്ലേ സജ്നാ നീ കരളിനുള്ളിൽ ഞാനല്ലേ (2)
എന്റെ സ്നേഹവും അതിൽ നിന്റെ രൂപവും
മോഹമേറെ തന്നതാ (സജ്നാ..)
മോഹം പെരുത്ത് ഇഷ്കിൽ നെഞ്ചത്ത്
നിന്നെയെന്റെ ഇണയാക്കാൻ ഇന്നീ ഹാജത്ത്
നാണം വെടിഞ്ഞ് കൂടെ പോരേണം
പതിനേഴിൻ പടവത്ത് കഴിഞ്ഞീടട്ടെ
പ്രിയ സഖിയേ സജ്‌നാ നിൻ കരളിനുള്ളിൽ ഞാനല്ലെ (2)
എന്റെ സ്നേഹവും അതിൽ നിന്റെ രൂപവും
മോഹമേറെ തന്നതാ (സജ്‌നാ...)
Film/album
Singer