കളിക്കൂട്ടുകാരാ കളിക്കൂട്ടുകാരാ

 

കളിക്കൂട്ടുകാരാ കളിക്കൂട്ടുകാരാ
കാണുവാൻ കൊതിച്ചു ഞാൻ
നിന്നെ കാണുവാൻ കൊതിച്ചു ഞാൻ
വിട ചൊല്ലി പോയി നീ എന്നെ തനിച്ചാക്കി
ഖബറെന്ന ഭയങ്കര വീട്ടിൽ ആറടി മണ്ണിനടിയിൽ
അള്ളാ അള്ളാ
ബാഷിറ വെളിവാക്കിക്കൊടുക്കള്ളാ
അള്ളാ.അള്ളാ
സുബർക്കത്തിലാക്കെന്റെ കൂട്ടുകാരേ
(കളിക്കൂട്ടുകാരാ...)

ഇടനെഞ്ച് പൊട്ടിത്തകർന്നു പോയി
നീയെന്നെപ്പിരിഞ്ഞെന്നറിഞ്ഞ നേരം
മരിക്കില്ല പൊന്നേ നീയെന്നും
കൂട്ടുകാർ ഞങ്ങളുടെ ഖൽബകമേ
നിനക്കായെന്നും ദു ആ ഇരക്കും
ഞാൻ പിരിഞ്ഞങ്ങു പോയുള്ള കരളേ
കണ്ണീരാൽ ദു ആ ഇരക്കും ഞാൻ (2)
(കളിക്കൂട്ടുകാരാ...)