ലളിതസംഗീതം

ഞാനൊരു ബ്രഹ്മചാരി

 

ഞാനൊരു ബ്രഹ്മചാരി
പ്രേമിക്കലാണു ഹോബി
എനിക്കില്ല വാരിയെല്ല്
നാട്ടാർകൾ കൂടി ഊരി
ഓഹോ ...ഓഹോ..ഓഹോ
(ഞാനൊരു...)

പെണ്ണൊന്നു നോക്കി നിന്നാൽ
മണ്ണിൽ മയങ്ങി വീഴും (2)
പെണ്ണൊന്ന് കണ്ണടച്ചാൽ
അയ്യോ നിലം പതിക്കും
(ഞാനൊരു...)

ഹല്ലോ മൈ ഡിയർ പെണ്ണേ
ഓടാതെ നില്ലൂ പെണ്ണേ (2)
നീയാണു ലൈഫിൻ ചാവി
നീയില്ലേൽ ഡെയ്ഞ്ചർ ഭാവി
(ഞാനൊരു...)

നെയ് റോസ്റ്റ് പോലെയുള്ള
നിൻ വെയിറ്റ് കണ്ടിടുമ്പോൾ (2)
പറയുകയല്ല കള്ളം
നിറയുന്നു വായിൽ വെള്ളം
(ഞാനൊരു...)


Music
ഗാനശാഖ

പ്രാണസഖീ നിൻ മടിയിൽ

Title in English
Pranasaghi nin madiyil

 

പ്രാണസഖീ നിൻ മടിയിൽ മയങ്ങും വീണക്കമ്പിയിൽ
ഒരു ഗാനമായ് സങ്കല്പത്തിൽ
വിരുന്നു വന്നു ഞാൻ
സഖീ സഖീ വിരുന്നു വന്നു ഞാൻ
(പ്രാണസഖീ..)


മനസ്സിൽ നിന്നും സംഗീതത്തിൻ
മന്ദാകിനിയായ് ഒഴുകീ (2)
സ്വരരാഗത്തിൻ വീചികളെ നിൻ
കരാംഗുലങ്ങൾ തഴുകീ (2)
തഴുകീ തഴുകീ തഴുകീ
(പ്രാണസഖീ..)

മദകരമധുമയ നാദസ്പന്ദന
മായാലഹരിയിലപ്പോൾ (2)
ഞാനും നീയും നിന്നുടെ മടിയിലെ
വീണയുമലിഞ്ഞു പോയി (2)
അലിഞ്ഞലിഞ്ഞു പോയി
(പ്രാണസഖീ..)

 
ഗാനശാഖ

പച്ച പനങ്കിളി തത്തേ

Title in English
Pacha panankili thathe

    പച്ച പനങ്കിളി തത്തേ
    നിന്റെ ചിത്തത്തിലാരാണ്‌ പെണ്ണേ
    പച്ച കുരുത്തോല തൊങ്ങലു നല്‍കിയ
    മച്ചുനനാരാണ്‌ പെണ്ണേ നിന്റെ
    മച്ചുനനാരാണ് പെണ്ണേ


    പൊന്‍ തിരുവാതിര നാളില്‍
    ഒരു പൊന്നശോക കാട്ടില്‍
    നിന്റെ പുല്ലാങ്കുഴല്‍ പാട്ടു കേട്ടിന്നലെ(2)
    പുന്നാര ചെക്കന്‍ വന്നു ചേര്‍ന്നില്ലേ
    നിന്റെ പൂഞ്ചുണ്ടില്‍ തേനുണ്ടില്ലേ
    (പച്ച)

ഗാനശാഖ

ഒരു പിടി അവിലിന്റെ

ഒരു പിടി അവിലിന്റെ കഥയുമായ് ഞാനിന്നു
ഗുരുവായൂരമ്പല നടയിലെത്തി
ഉരുകുമെൻ മാനസം കാണിക്ക വെയ്ക്കുവാൻ
ഇരു കൈയ്യും കൂപ്പി ഞാൻ തൊഴുതു നിന്നു
ഞാൻ തൊഴുതു നിന്നു
(ഒരു പിടി അവിലിന്റെ....)

കറയറ്റ ഭക്തിയാൽ നിറമാല ചാർത്തി
നിറമിഴിയാൽ അഭിഷേകമാടി
കൃഷ്ണാ കൃഷ്ണാ ജയകൃഷ്ണാ
കൃഷ്ണാ കൃഷ്ണാ ജയകൃഷ്ണാ
കറയറ്റ ഭക്തിയാൽ നിറമാല ചാർത്തി
നിറമിഴിയാൽ അഭിഷേകമാടി
അഖിലം മറന്നു ഞാൻ അവിടുത്തെ
തിരുമുൻപിൽ ഉരുകുന്ന നെയ്ത്തിരി നാളമായ്
അഖിലം മറന്നു ഞാൻ അവിടുത്തെ
തിരുമുൻപിൽ എരിയുന്ന നെയ്ത്തിരി നാളമായ്
(ഒരു പിടി അവിലിന്റെ....)

ഗാനശാഖ

മയങ്ങിപ്പോയി ഒന്നു

 

മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി
അപ്പോൾ മധുമാസചന്ദ്രൻ വന്നു മടങ്ങിപ്പോയി (2)
മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി..

പാദവിന്യാസമൊട്ടും കേൾപ്പിക്കാതെത്തിയ
പാതിരാപൂന്തെന്നലും മടങ്ങിപ്പോയി (2)
കാലൊച്ച കേൾപ്പിക്കാതെൻ  ജാലകോപാസത്തിങ്കൽ
കാമുകദേവൻ വന്നതറിഞ്ഞില്ല ഞാൻ
അറിഞ്ഞില്ല ഞാൻ തെല്ലുമറിഞ്ഞില്ല ഞാൻ
(മയങ്ങിപ്പോയി...)

അങ്കണത്തൈമാവിന്മേൽ രാക്കിളിയിരുന്നൊരു
ശൃംഗാരപ്പാട്ടു പാടിയുണർത്തിയപ്പോൾ (2)
മുല്ലപ്പൂ നിലാവില്ല വാതായനത്തിലെൻ
അല്ലിക്കാർബാണനില്ല ആരുമില്ല
ആരുമില്ല അടുത്താരുമില്ല
(മയങ്ങിപ്പോയി...)

 

ഗാനശാഖ

കദനത്തിൻ കാട്ടിലെങ്ങോ

ഓ...
കദനത്തിൻ കാട്ടിലെങ്ങോ
കരിയില കൂട്ടിലെങ്ങോ
കരൾ നൊന്തു കഴിയുമെൻ‍
കുരുവി കുഞ്ഞേ
പനിമതിയറിയാതെ
പാതിരാവറിയാതെ
പവിഴചിറകു നീര്‍ത്തി
പറന്നു പോരൂ (കദനത്തിൻ..)

മണിമലര്‍ കാവിലെങ്ങോ
മകരനിലാവിലെങ്ങോ
മകരന്ദ ലഹരിയിൽ മയങ്ങിവീഴാം
മലര്‍വനമറിയാതെ
മധുമാസമറിയാതെ
മമ ജീവനേ ഒഴുകിപ്പോരൂ (കദനത്തിൻ..)

ഗാനശാഖ

വലം‌പിരി ചുരുൾമുടി

Title in English
Valam Piri Churulmudi
വലം പിരിച്ചുരുൾ മുടി മാടിയൊതുക്കീ
വാൽക്കൺനിൽ മഷിയെഴുതീ
വലതുകാൽ വെച്ചെന്റെ  മനസ്സിന്റെ മുറ്റത്ത്
വന്നു കയറും പ്രിയ സന്ധ്യേ
എന്റെ പ്രണയപരാഗില ശുഭസന്ധ്യേ
(വലം പിരി....)

മേടനിലാവിൻ പുടവ ചുറ്റി
മെയ്യാഭരണം ചാർത്തീ
നീൾ വിരൽത്തുമ്പിൽ നീഹാരമണിയുള്ള
വൈഡൂര്യമോതിരം ചാർത്തീ
കാതരയായ് നിൽക്കും നിന്നെക്കാണുമ്പോൾ
കരളിൽ പൂക്കുന്നു ശ്രീരാഗം
(വലം പിരി....)

ഗാനശാഖ

അരിമുല്ല പൂത്തു

 

അരിമുല്ല പൂത്തു അരളികൾ പൂത്തു
ഇനിയുമെൻ ആശകൾ പൂത്തില്ലാ
സൗഗന്ധികപ്പൂ വിരിഞ്ഞു തീർന്നപ്പോളും
സൗഭാഗ്യമെന്നിൽ വിരിഞ്ഞില്ല
(അരിമുല്ല...)

ആകാശനീലിമക്കപ്പുറത്ത്
ഒരായിരം നക്ഷത്രപ്പൂ വിരിഞ്ഞു (2)
ആ ദിവ്യ സൗവർണ്ണ സന്ധ്യകളിൽ
എന്നായിരം മോഹങ്ങൾ പോയ് മറഞ്ഞു
(അരിമുല്ല....)

തിരകൾ പുൽകി ഉണർത്തിയ തീരം
പുളകിതയായ് പൂക്കാവനിയായി
ആ നവ്യ സങ്കല്പ തീരങ്ങളിൽ
എന്നായിരം മോഹങ്ങൾ വീണുടഞ്ഞു
(അരിമുല്ല....)

 

ഗാനശാഖ

താലോലം പാടി ഉറക്കണോ

 

 

 താലോലം പാടി ഉറക്കണോ
തന്തനം പാടി ഉണർത്തണോ (2)
ഉറങ്ങുകയോ ഉറക്കം നടിക്കുകയോ കണ്ണൻ
ഇമ തൊട്ടു നീ പറയൂ കാറ്റേ
താലോലം പാടി ഉറക്കണോ
തന്തനം പാടി ഉണർത്തണോ  ഞാൻ...

ഉറക്കു പാട്ടിനും ഉണർത്തു പാട്ടിനും
ഒരു രാഗം മതിയോ (2)
കുളിർനീർക്കുളത്തിനും കല്ലോലിനിയ്ക്കും
ഒരു താളം മതിയോ
തളർന്നു പോയോ തളർച്ച നടിക്കയാണോ കണ്ണൻ
ഉടൽ തൊട്ടു നീ പറയൂ കാറ്റേ
താലോലം പാടി ഉറക്കണോ
തന്തനം പാടി ഉണർത്തണോ ഞാൻ....

ഗാനശാഖ