ലളിതസംഗീതം

ദ്വാപരയുഗത്തിലെ

Title in English
Dwaparayugathile

ദ്വാപരയുഗത്തിലെ ഒരു പ്രേമസങ്കല്പം
നിന്നെയെൻ രാധയാക്കീ
നീയറിയാതെ നീയെനിക്കേകി
നോവും മധുരവും ആരോമലേ
(ദ്വാപരയുഗത്തിലെ ...)

ഞാനെന്നും നീയറിയാത്ത നിശയിലെ ഗായകനായിരുന്നു (2)
ഞാനെന്നും നിന്റെ അരികിലെത്താത്തൊരു കാമുകനായിരുന്നു
എങ്കിലുമാത്മസരോവരത്തിൽ നീ പുഷ്പസുഗന്ധമായീ
ആരാഗഗന്ധമേറ്റെന്റെ കിനാവുകൾ  പ്രേമകവിതയായീ
(ദ്വാപരയുഗത്തിലെ ...)

ഗാനശാഖ

കിളിച്ചിന്ത് പൈങ്കിളിച്ചിന്ത്

കിളിച്ചിന്തു പൈങ്കിളിച്ചിന്ത് കിളരെ കിളരെ
തുഞ്ചൻ പാടിയ മലയാളക്കൊഞ്ചലുണരും
കൊഞ്ചലുണരും പഴം പുരാണച്ചിന്ത് കിളിച്ചിന്ത്
മണിയും പവിഴവും ഇടകലരും മന്ത്ര മഞ്ജീരമേളം
(കിളിച്ചിന്ത്..)

ഓംകാരപ്പൊരുളായ് താതന്റെ സാക്ഷിയായ്
ബോധം പകരും ഹരിനാമകീർത്തനങ്ങളാലേ (2)
അദ്വൈതപ്പൊരുളിൻ വിദ്യുന്മേഖലയിൽ
പരാജ്ഞാന പരമാനന്ദം പകരൂ
മന്ത്ര മഞ്ജീരമേളം
(കിളിച്ചിന്ത്..)

ഗാനശാഖ

കൈയ്യിൽ കർപ്പൂരദീപവുമായ്

കൈയ്യിൽ കർപ്പൂരദീപവുമായ് വരും
കാർത്തിക യാമിനി (2)
സങ്കല്പ നർമ്മദാ തീരത്തിലെത്തിയ
ദേവാംഗനയോ നീ (2)
(കൈയ്യിൽ കർപ്പൂര....)

അസ്തമയം വന്നു മുങ്ങിക്കുളിക്കുന്നൊ-
രംബരപ്പൊയ്ക തൻ ചാരേ (2)
തേരു വിളക്കുമായ് സന്ധ്യ വലം വക്കും
ചുറ്റമ്പലത്തിന്നരികെ (2)
യൗവന സ്വപ്നങ്ങൾ പൂങ്കുല ചാർത്തിയ
പൊന്നശ്ശോകത്തിനെപ്പോലെ
യാമിനി ഇഷ്ടകാമുകി നീ എന്നെത്തേടിയണഞ്ഞു
(കൈയ്യിൽ കർപ്പൂര....)

ഗാനശാഖ

അത്രമേലെന്നും നിലാവിനെ

അത്രമേലെന്നും നിലാവിനെ സ്നേഹിച്ചോ-
രഞ്ചിതൾ പൂവിനും മൗനം (2)
പാതിരാക്കാറ്റിന്റെ ചുംബനപ്പാടുള്ള
ഹേമന്തരാവിനും മൗനം
സുഖമുള്ള മൗനം അഴകുള്ള മൗനം
ആയിരം ചിറകുള്ള മൗനം (2)
(അത്രമേലെന്നും...)

പാതി വിരിഞ്ഞൊരു പവിഴമല്ലികൾക്കെന്തോ
പറയാൻ മടിയായീ (2)
ആരുടെ രാഗനിമന്ത്രണം കേൾക്കാൻ
ആത്മാവിനിന്നും കൊതിയായി
രാവിന്റെ സിരകളെ തന്ത്രികളാക്കി
രഹസ്യമോഹങ്ങൾ
(അത്രമേലെന്നും...)

ഗാനശാഖ

ഓരോ കിനാവിന്റെ ചന്ദനക്കാവിലും

ഓരോ കിനാവിന്റെ ചന്ദനക്കാവിലും
ഓടിവരും  മണിമാരൻ (2)
ഓരിലക്കുമ്പിളിൽ തീർത്ഥവുമായെന്നെ
വാരിപ്പുണരുന്നതെന്തേ നിദ്രയിൽ
വാരിപ്പുണരുന്നതെന്തേ (2)

അക്കരെയക്കരെ അജ്ഞാതദ്വീപിലെ
മുത്തിൻ കഥയൊന്നു ചൊല്ലി
ഇക്കരെയുള്ളൊരു രാജകുമാരന്റെ
സ്വപ്നമായെന്നെ നീ മാറ്റി
(ഓരോ കിനാവിന്റെ...)

എത്രയോ സന്ധ്യകൾ കുങ്കുമപ്പൂക്കൂട
ചക്രവാളത്തിനു നൽകി
എന്നു നിൻ കൈയ്യിൽ ഞാനേകുമെനിക്കൊരു
വെള്ളിപ്പുടവ തൻ താലം
(ഓരോ കിനാവിന്റെ...)

ഗാനശാഖ

ഓടക്കുഴലേ... ഓടക്കുഴലേ...

ഓടക്കുഴലേ... ഓടക്കുഴലേ...
ഓമനത്താമര കണ്ണന്‍റെ ചുംബന
പൂമധു നുകര്‍ന്നവളേ
രാഗിണി നീ അനുരാഗിണി മറ്റൊരു
രാധയോ രുഗ്മിണിയോ
(ഓടക്കുഴലേ... )

എത്ര മധുമയ ചുംബന പുഷ്പങ്ങള്‍
ചാര്‍ത്തിച്ചു നിന്നെ കണ്ണന്‍ (2)
ആനന്ദ ഭൈരവി രാഗ നിലാവായ് നിന്‍
ആത്മാവലിഞ്ഞൊഴുകി
ആത്മാവലിഞ്ഞൊഴുകി
(ഓടക്കുഴലേ... )

കണ്ണന്‍റെ കയ്യിലെ പുല്ലാങ്കുഴലെ നീ
പുണ്യവതിയല്ലോ (2)
മോഹനരാഗ സുധാരസത്തിനായ് നീ
ദാഹിച്ചു നില്‍ക്കയല്ലോ
നീ ദാഹിച്ചു നില്‍ക്കയല്ലോ
(ഓടക്കുഴലേ... )

ഗാനശാഖ

ലജ്ജകൾ പൂക്കും കവിളിണയിൽ

ലജ്ജകൾ പൂക്കും കവിളിണയിൽ
ഒരുപുഷ്പവനം ഞാൻ കണ്ടു
മുത്തുകൾ വിളയും നിൻ കരളിൽ
ഒരു രത്നഖനി ഞാൻ കണ്ടു
(ലജ്ജകൾ..)

നീയറിയാതെ വിടർന്നൊരു പൂവിൻ
നറുമണം എന്നെ മയക്കീ
നീയറിയാതെ വളർന്നൊരു മോഹം
നിദ്രയിൽ എന്നെയുണർത്തി
(ലജ്ജകൾ..)

ആ..ആ.ആ..ആ.ആ..
വിരലുകൾ തൊട്ടാൽ താനേ മുറുകും
വികാരവല്ലകിയിൽ
ഒരു ഗീതകമായ് ഒളിച്ചിരിപ്പൂ
ഒരു ലയമാകാൻ നമ്മൾ
(ലജ്ജകൾ..)

ഗാനശാഖ

വിശ്വസാഗരച്ചിപ്പിയിൽ വീണ

Title in English
Viswa Sagara Chippiyil

വിശ്വസാഗര ചിപ്പിയിൽ വീണ സർഗ്ഗ ലാവണ്യ ബാഷ്പമേ
ദേവ വർഷങ്ങൾ കാത്തു നിൽക്കവേ ദേവിയായ് നീ ഭൂമിയായ്...
വിശ്വസാഗര ചിപ്പിയിൽ വീണ സർഗ്ഗ ലാവണ്യ ബാഷ്പമേ...

മന്ത്ര ചൈതന്യ മഞ്ജു തൂലിക മന്ദമായുഴിഞ്ഞങ്ങനെ...
ഇന്ദ്ര ഭാവന അംഗരാഗത്തിൻ ചന്തമായ് ചൊരിഞ്ഞങ്ങനെ...
ചന്ദ്ര സൂര്യ കരങ്ങൾ നിന്നിലെ മന്ത്ര തംബുരു മീട്ടവേ...
ദേവതേ നീയുണർന്നു പാടിയീ ജീവിതാനന്ദ ഗീതകം...
വിശ്വസാഗര ചിപ്പിയിൽ വീണ സർഗ്ഗ ലാവണ്യ ബാഷ്പമേ...

ഗാനശാഖ

കടലിന്നക്കരെ കൽ‌പ്പവൃക്ഷത്തിലെ

ഓ..ഓ..ഒ..
കടലിന്നക്കരെ കൽ‌പ്പവൃക്ഷത്തിലെ
കടന്നൽക്കൂടൊന്നുപൊട്ടി
തകർന്നു ജീവിതചിപ്പി
പറന്നൊരായിരം ഹിപ്പി
(കടലിന്നക്കരെ...)
ഹിപ്പി ഹിപ്പി ഹിപ്പി
പറന്നൊരായിരം ഹിപ്പി

സഞ്ചരിക്കുന്ന ചാരായക്കുപ്പി
സഞ്ചിക്കുള്ളിലോ ചരസ്സുഡപ്പി
നിനക്കു ലോകം കഞ്ചാവുബീഡി
നിരത്തിവിൽക്കുമൊരാവണ വീഥി
ഹിപ്പി ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി
(കടലിന്നക്കരെ...)

നേർത്തചെമ്പുകമ്പി കൊണ്ടു നെയ്തെടുത്ത തലമുടി (2)
കവിളിൽ രണ്ടു വീതുളി കണ്ണിലുണ്ടു ചാണ്ടുളി (2)
ഹിപ്പി ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി
(കടലിന്നക്കരെ...)

Lyricist
ഗാനശാഖ

ഇഷ്ടദേവന്റെ തിരുസന്നിധിയിൽ

 

 

ഇഷ്ടദേവന്റെ തിരുസന്നിധിയിൽ
അഷ്ടപദിയായീ
ഹൃദയമേ നീ പാടിയൊഴുകൂ യമുനയെപ്പോലെ
ഇന്നും ഇടയ്ക്കയെപ്പോലെ
(ഇഷ്ടദേവന്റെ..)

ധീരസമീരേ യമുനാതീരേ
മോഹിനിയാട്ടങ്ങൾ (2)
രാധാമാധവ നടനങ്ങൾ
മനസ്സിൻ മതിലക മണ്ഡപ നടയിൽ
അരങ്ങേറുകയല്ലോ ദേവാ
അറിയുന്നില്ലേ നീ
(ഇഷ്ടദേവന്റെ..)

ദീപശതങ്ങൾ തിരിനാളങ്ങൾ
കഥകളിയാടുമ്പോൾ (2)
ലീലാലോലുപരാകുമ്പോൾ
കരളിൽ കാളിയ നാഗ പ്രതിമകൾ
ഉഴിഞ്ഞാടുകയല്ലോ
എല്ലാം അറിയുന്നില്ലേ നീ
(ഇഷ്ടദേവന്റെ..)

 

ഗാനശാഖ